കോഴിക്കോട് / തിരുവനന്തപുരം ∙ കേരള രാഷ്ട്രീയത്തിൽ സജീവമായുണ്ടാകുമെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കോൺഗ്രസ് ‘സിറ്റ് ടു വിൻ’ ക്യാംപിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വേണുഗോപാലിന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിൽ താൻ സജീവമാണ്. ആലപ്പുഴയിലെ ജനങ്ങൾ ജയിപ്പിച്ചു വിട്ടയാളാണ്. സജീവമാകുന്നത് ഏതെങ്കിലും കസേര നോക്കിയല്ല. പൂർണമായും പ്രവർത്തിക്കുന്നത് മാർക്സിസ്റ്റ് പാർട്ടിയെ താഴേയിറക്കാനാണ് . ഇനിയും സജീവമായി ഉണ്ടാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.   
  
 -  Also Read  22 ദിവസം പിന്നിട്ട് യുഎസ് ഷട്ട്ഡൗൺ; ശമ്പളത്തിനായി ബിൽ അവതരിപ്പിക്കാൻ ഡെമോക്രാറ്റിക് പാർട്ടി   
 
    
  
 -  Also Read   പലിശ കുറച്ചിട്ടും ഇരച്ചെത്തി ജനം; സ്വർണ ബോണ്ടിൽ കണക്കുതെറ്റി കേന്ദ്രം, കാണിച്ചത് ‘ഹിമാലയൻ’ മണ്ടത്തരം? എന്തുചെയ്യും നിർമലയും മോദിയും?   
 
    
 
അതേസമയം, കെ.സി.വേണുഗോപാൽ കേരളത്തിൽ സജീവമാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്ന ചോദ്യത്തോട് ‘ഇന്ന് നല്ല റെഡ് അലർട്ട് എന്നാണല്ലോ പറയുന്നത് അല്ലേ’ എന്ന് ആകാശത്ത് കൈ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒപ്പമുള്ള പ്രവർത്തകരോടു പറഞ്ഞു. പട്ടാമ്പിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മഴ പെയ്യുമോയെന്ന് നോക്കണമെന്ന് പ്രവർത്തകരോട് പറഞ്ഞ ശേഷം സതീശൻ നടന്നുനീങ്ങുകയായിരുന്നു. 
  English Summary:  
KC Venugopal and VD Satheesan: KC Venugopal said he is going to be active in Kerala politic. What was VD Satheesan\“s reply for that?  |