ന്യൂഡൽഹി ∙ വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ മാസ്ക് അണിഞ്ഞ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. വായു മലിനീകരണം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഇന്നലെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയിരുന്നു. ‘കാലാവസ്ഥ ആസ്വദിക്കൂ’ (മൗസം കാ മസാ ലീജിയെ) എന്ന പരിഹാസരൂപേണയുള്ള ബാനർ ഉയർത്തിയാണ് പ്രതിഷേധം. മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
- Also Read രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ; ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ കസ്റ്റഡിയിൽ
ഡൽഹിയിലെ ഗുരുതരമായ വായുമലിനീകരണത്തെക്കുറിച്ച് പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ പ്രത്യേക ചർച്ച വേണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ‘ആരോഗ്യ അടിയന്തരവാസ്ഥ’യെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെയും രാഹുൽ ചോദ്യം ചെയ്തു. മലിനീകരണം തടയാനുള്ള കർമപരിപാടി സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
- Also Read ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ഭീഷണി; പ്രോസിക്യൂഷന്‍ കോടതിയില്‍
ഒരുകൂട്ടം അമ്മമാരുമായി, വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന വിഡിയോയും രാഹുൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. മക്കൾ വിഷലിപ്തമായ വായു ശ്വസിച്ചാണ് വളരുന്നതെന്നാണ് ഓരോ അമ്മയും തന്നോടു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വായു മലിനീകരണതോത് അപകടകരമായ നിലയിൽ തുടരുകയാണ്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
English Summary:
Delhi air pollution: Opposition MPs protested with masks, urging discussion on Delhi\“s hazardous air quality in Parliament, with leaders like Rahul Gandhi advocating for government action and highlighting the health impacts on children. The situation remains dire, requiring urgent intervention. |