തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളിലുള്ള ആശങ്ക രാഷ്ട്രപതിയെ ബിജെപി പ്രതിനിധിസംഘം ധരിപ്പിച്ചതായാണ് സൂചന. രാജ്ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.  
  
 -  Also Read  രാഷ്ട്രപതി 22ന് ശബരിമലയിൽ: പമ്പയിൽനിന്ന് കെട്ടുനിറയ്ക്കും; ഉച്ചപൂജയ്ക്കു ശേഷം മലയിറക്കം   
 
    
 
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, മുൻ ഡിജിപിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ.ശ്രീലേഖ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. English Summary:  
BJP Leaders Meet President Murmu: Kerala BJP leadership met with President Murmu to express concerns regarding the Sabarimala gold smuggling case. The BJP delegation, led by state president Rajeev Chandrasekhar, raised their anxieties during the meeting at Raj Bhavan. |