കൊച്ചി ∙ ഹിജാബ് (ശിരോവസ്ത്രം) വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും വിദ്യാർഥിനിയുടെ പിതാവ് പി.എം. അനസ് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട സർക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു.   
  
 -  Also Read  പാപ്പരായി 2 കമ്പനികൾ; യുഎസിൽ വീണ്ടും ‘ബാങ്ക്’ പ്രതിസന്ധി, ഓഹരികളിൽ കൂട്ടത്തകർച്ച, എണ്ണവില ഇടിഞ്ഞു, കത്തിക്കയറി സ്വർണം   
 
    
 
‘‘പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉൾപ്പെടെ താൻ പരാതി നൽകി. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകളെ ഹിജാബ് ധരിച്ചു പോകാൻ മാനേജ്മെന്റ് അനുവദിച്ചില്ല’’– അനസ് പറഞ്ഞു.  
  
 -  Also Read   ശത്രുവായ മോദിയെ മിത്രമാക്കിയ ‘അധികാരക്കൊതി’; രാഷ്ട്രീയ പിച്ചിലും സൈഡ്‌ബെഞ്ചിലാകുമോ ലാലുപുത്രൻ?: കോൺഗ്രസ് കടുംപിടിത്തം വിടുമോ?   
 
    
 
സ്‌കൂള്‍ മാനേജ്‌മെന്റിനും അഭിഭാഷകയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചതിനു ശേഷം സ്‌കൂള്‍ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ഭാഗത്തു നിന്നുമുണ്ടായ അപക്വമായ പരമാര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. English Summary:  
The hijab row: The hijab row in Kerala has led to a student withdrawing from St. Reethas School due to mental distress. This issue highlights concerns regarding religious freedom in schools and the impact on student well-being. |