തിരുവനന്തപുരം∙ ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍, സ്വര്‍ണത്തട്ടിപ്പിന്റെ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൊടുക്കാന്‍ തീരുമാനിച്ചതില്‍ തന്റെ ഭാഗത്തു വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്നത്തെ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. താഴെനിന്ന് ഉദ്യോഗസ്ഥര്‍ തയാറാക്കിയ നല്‍കിയ കത്ത് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്തുള്‍പ്പെടെ ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും എന്‍.വാസു പ്രതികരിച്ചു.   
  
 -  Also Read  ‘ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ പൊറുക്കില്ല’; വിശദീകരണക്കുറിപ്പ് പാളി, ‘ആചാരലംഘനം’ ചേർത്ത് സിപിഎം   
 
    
 
പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന നിര്‍ദേശവുമായി കമ്മിഷണര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ \“സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍\“ എന്നായിരുന്നു. വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ \“സ്വര്‍ണം പൂശിയ\“ എന്നത് ഒഴിവാക്കി \“ചെമ്പുപാളികള്‍\“ മാത്രമാക്കി എന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇതിനോടു പ്രതികരിക്കുകയായിരുന്നു എന്‍.വാസു.   
 
കട്ടിള കൊണ്ടുപോകുന്ന സമയത്ത് താന്‍ കമ്മിഷണര്‍ ആയിരുന്നില്ലെന്നും 2019 മാര്‍ച്ച് 14ന് വിരമിച്ചുവെന്നും വാസു പറഞ്ഞു. സാധനങ്ങള്‍ കൊടുത്തുവിടുന്നതില്‍ ദേവസ്വം കമ്മിഷണർക്ക് യാതൊരു റോളുമില്ല. ഇതെല്ലാം തിരുവാഭരണം കമ്മിഷണറുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണ്. കമ്മിഷണറുടെ ഓഫിസില്‍നിന്ന് ഒരു കത്തു പോകുമ്പോള്‍ ചുരുങ്ങിയതു മൂന്നു പേരെങ്കിലും കണ്ടതിനു ശേഷമാണ് വരുന്നത്. അപ്പോള്‍ അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്. ദേവസ്വം കമ്മിഷണറുടെ കത്തിനെ മാത്രം ആശയിച്ചല്ല കാര്യങ്ങള്‍ ചെയ്യുന്നത്. തിരുവാഭരണം കമ്മിഷണറുടെ റിപ്പോര്‍ട്ടാണ് പ്രധാനം. ദേവസ്വം കമ്മിഷണര്‍ക്ക് തിരുവാഭരണവുമായി യാതൊരു ബന്ധവുമില്ല.  ഈ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്തു സഹിതം ബോര്‍ഡിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. തുടര്‍നടപടികള്‍ എടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ദേവസ്വം സ്മിത്ത് അടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വര്‍ണമാണോ ചെമ്പാണോ എന്നു പരിശോധിച്ച് മഹസര്‍ തയാറാക്കിയാണ് ഇതു കൊണ്ടുപോയതെന്നും വാസു പറഞ്ഞു.  
  
 -  Also Read  ശബരിമല: ചെമ്പാക്കിയത് ദേവസ്വം ബോർഡ്; കട്ടിളപ്പാളിയിൽ വിജിലൻസ് കണ്ടെത്തൽ   
 
    
 
2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് തീരുമാനം. ഇതനുസരിച്ച് ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്. എന്‍.വാസു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് വിജിലൻസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ സ്വര്‍ണം പൂശല്‍ സുതാര്യമല്ലെന്നും പറയുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ബോര്‍ഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ന്യായീകരിക്കുമ്പോഴാണ് അവരുടെ വ്യക്തമായ പങ്ക് രേഖകള്‍ സഹിതം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.  
  
 -  Also Read   ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?   
 
    
 
2019 ല്‍ സ്വര്‍ണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയില്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെയും ദേവസ്വം വിജിലന്‍സ് എസ്പിയെയും ഉള്‍പ്പെടുത്താത്തതും ബോര്‍ഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്‌സില്‍ വ്യക്തമാകുന്നു. ക്രമക്കേടുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള ഈ 2 ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്. ഇളക്കിയെടുക്കുമ്പോള്‍ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കണമെന്നു നിര്‍ദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പിനു വഴിയൊരുക്കി. English Summary:  
Sabarimala Gold Theft involves serious allegations against the Devaswom Board regarding a gold scam at the Sabarimala temple. The investigation reveals potential negligence and irregularities in handling valuable temple assets, leading to significant concerns about transparency and accountability. |   
                
                                                    
                                                                
        
 
    
                                     
 
 
 |