ആലപ്പുഴ∙ വി.എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു. സഹോദരൻമാർ നേരത്തെ മരിച്ചു. സംസ്കാരം വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.  
  
 -  Also Read  റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകി; റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവയ്‌പ്: ട്രംപ്   
 
    
 
വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വിഎസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു. വിഎസിന്റെ മകൻ അരുൺകുമാർ ഫോണിലൂടെ വിവരങ്ങൾ പറയുമ്പോൾ വലിയ ആശ്വാസമായിരുന്നു. വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണു വെന്തലത്തറ.  English Summary:  
VS Achuthanandan\“s sister, Aazhikutti, passed away: She was the only sister to VS and his three brothers, and she had been ill and bedridden for a long time, previously inquiring about VS\“s well-being before her illness. |