കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അമ്മയ്ക്ക് തുല്ല്യമായ വ്യക്തിയെന്നു ദുർഗാപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ്. മമതയുടെ പ്രതികരണത്തിൽ പ്രകോപിതനായി ബംഗാൾ ഔറംഗസേബിന്റെ ഭരണത്തിന് കീഴിലാണെന്നു വിശേഷിപ്പിച്ചു രണ്ട് ദിവസം പിന്നിട്ടതിനു ശേഷമാണ് മമതയെ പുകഴ്ത്തി യുവതിയുടെ പിതാവ് രംഗത്തെത്തിയത്. താൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും പിതാവ് മമതയോട് അഭ്യർഥിച്ചു. ഒഡീഷയിൽ നിന്നുള്ള തന്റെ മകൾക്കു നീതി ലഭിക്കാൻ സഹായിക്കണമെന്നും അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു.  
  
 -  Also Read  ദുർഗാപുർ ബലാത്സംഗക്കേസിൽ വഴിത്തിരിവ്; പീഡിപ്പിച്ചത് ഒരാളെന്ന് പൊലീസ്, സുഹൃത്തും സംശയമുനയിൽ   
 
    
 
‘‘മമത ബാനർജി എനിക്ക് അമ്മയെപ്പോലെയാണ്. തെറ്റായി എന്തെങ്കിലും  പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മമതയുടെ കാൽക്കൽ എണ്ണമറ്റ തവണ ഞാൻ നമസ്കരിക്കാം. എന്റെ മകൾക്ക് നീതി ലഭിക്കാൻ സഹായിക്കണം’’ – പിതാവ് പറഞ്ഞു. മകള്‍ ശാരീരികമായി മെച്ചപ്പെട്ട നിലയിൽ എത്തിയാൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പിതാവിന്റെ നിലപാട്  
  
 -  Also Read  ഹരിയാന ഐജിയുടെ മരണം: നടപടി ഉറപ്പു നൽകി പൊലീസ്; എട്ടു ദിവസത്തിനു ശേഷം പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു   
 
    
 
സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങരുതെന്ന മമതയുടെ പ്രസ്താവനയ്ക്ക് എതിരെ യുവതിയുടെ പിതാവ് തിങ്കളാഴ്ച രൂക്ഷ വിമർശനം നടത്തിയിരുന്നു. ബംഗാളിൽ സുരക്ഷിതത്വം തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ‘‘ബംഗാൾ ഔറംഗസേബിന്റെ ഭരണത്തിന് കീഴിലാണെന്നു തോന്നുന്നു. എന്റെ മകളെ എനിക്ക് ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകണം. അവളുടെ ജീവനാണ് ആദ്യം, കരിയർ പിന്നീട്’’ – മമതയെ വിമർശിച്ചുകൊണ്ട് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ പിതാവ് പറഞ്ഞു. English Summary:  
Durgapur Rape: Victim\“s Father Calls Mamata \“Mother\“, Seeks Forgiveness and Justice  |