LHC0088                                        • 2025-10-15 20:51:16                                                                                        •                views 395                    
                                                                    
  
                                
 
  
 
    
 
  
 
ഹൈദരാബാദ്∙ പത്രസമ്മേളനത്തിനിടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിസി (പിന്നാക്ക വിഭാഗം) അസോസിയേഷൻ നേതാക്കളും തെലങ്കാന ബിജെപി അംഗങ്ങളും തമ്മിൽ സംഘർഷം. സംവരണ വിഷയുമായി ബന്ധപ്പെട്ട് ഒക്ടോബർ 18ന് നടക്കാനിരിക്കുന്ന സംസ്ഥാനവ്യാപക ബന്ദിന് പിന്തുണ തേടിയാണ് ബിസി നേതാവ് ആർ. കൃഷ്ണയ്യയും മറ്റ് സമുദായ പ്രതിനിധികളും തെലങ്കാന ബിജെപിയുടെ ആസ്ഥാനത്ത് എത്തിയത്. തുടർന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എൻ. രാമചന്ദർ റാവുവിനെ കണ്ട് സംസാരിച്ചിരുന്നു.   
  
 -  Also Read  ബിഹാറിൽ മത്സരിക്കാൻ സുശാന്ത് സിങ് രജ്പുത്തിന്റെ ബന്ധുവും; സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുമോ ബിജെപി?   
 
     
  
#Hyderabad:#Clashes erupted among #BCassociation leaders at the @BJP4Telangana office in Hyderabad. 
 
BC leader R. Krishnaiah and others met State #BJP chief @N_RamchanderRao to seek support for the statewide #bandh on Oct 18. 
 
However, during the press meet that followed, an… pic.twitter.com/DEkqmbclUM— NewsMeter (@NewsMeter_In) October 15, 2025   
 
യോഗത്തിന് ശേഷം പാർട്ടി ഓഫിസിൽ സംയുക്ത പത്രസമ്മേളനം നടന്നു. എന്നാൽ പത്രസമ്മേളനത്തിനിടെ ഫോട്ടോ പ്രദർശിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നേതാക്കൾ തമ്മിൽ തല്ലുകയായിരുന്നു. കൃഷ്ണയ്യയും രാംചന്ദർ റാവുവും നോക്കിനിൽക്കെയായിരുന്നു സംഭവം. നേതാക്കള്‍ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം തുടർന്നു. പിന്നീട് കൂടുതൽ പേർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.  
  
 -  Also Read   ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി   
 
    
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NewsMeter_In/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
BJP and BC Leaders Clash Over Photos at Hyderabad BJP Office: Telangana BJP clash erupted at the party headquarters following a dispute over displaying a photo during a press conference. The clash involved BC Association leaders and BJP members, disrupting a meeting intended to garner support for a state-wide strike on reservation issues. |   
                
                                                    
                                                                
        
 
    
                                     
 
 
 |