LHC0088                                        • 2025-10-15 16:50:56                                                                                        •                views 587                    
                                                                    
  
                                
 
  
 
    
 
  
 
മൂവാറ്റുപുഴ∙ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടന പരിപാടിയുടെ പന്തൽ തകർന്നുവീണു. മൂവാറ്റുപുഴ ടൗൺഹാളിനു മുൻപിലാണ് സംഭവം. ബെന്നി ബെഹനാൻ എംപി നയിക്കുന്ന മാർച്ചിന്റെ ഉദ്ഘാടന വേദിയായിരുന്നു ഇത്. പന്തലിന് അകത്ത് അധികം ആളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ രീതിയിലുള്ള അപകടം ഒഴിവായി.   
  
 -  Also Read  പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു   
 
    
 
പന്തലിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നു വിലയിരുത്തപ്പെടുന്നു. പന്തലിന്റെ കാലുകൾ തകർന്നുവീഴുകയായിരുന്നു. കുറച്ചാളുകൾ കുടങ്ങിയെങ്കിലും ആർക്കും പരുക്കില്ല. പന്തൽ അഴിച്ചുമാറ്റി. വേദി നിലവിൽ ക്രമീകരിച്ചതിന്റെ എതിർവശത്തേക്ക് മാറ്റി.   
  
 -  Also Read   നൂതനാശയങ്ങളുടെ സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ: എന്താണ് ക്രിയേറ്റിവ് ഡിസ്ട്രക്‌ഷൻ? - ഡോ. ലേഖ ചക്രവർത്തി എഴുതുന്നു   
 
    
 
ഇന്റർലോക്ക് ടൈൽ പാകിയ നിലത്ത് പന്തലിന്റെ കാല് കുഴിച്ചിടാതെ സ്ഥാപിക്കുന്ന രീതിയിൽ ആയിരുന്നു നിർമിച്ചിരുന്നത്. പന്തലിന്റെ കാലുകളിൽ ഫാനുകൾ ഉൾപ്പെടെ ഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാരം താങ്ങാനാകാതെ പന്തലിന്റെ ബാലൻസ് തെറ്റി അതു മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടം ഉണ്ടായതതിനു പിന്നാലെതന്നെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പന്തലൊക്കെ അഴിച്ചുമാറ്റി പരിപാടി എതിർവശത്തേക്കു മാറ്റിയിരുന്നു. English Summary:  
Muvattupuzha pandal collapse: Muvattupuzha pandal collapse occurred during a Congress \“Viswasa Samrakshana Yatra\“ event, causing a minor disruption. The incident, attributed to faulty construction, resulted in no injuries as the event was quickly relocated. |   
                
                                                    
                                                                
        
 
    
                                     
 
 
 |