തിരുവനന്തപുരം∙ ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ചൊവ്വാഴ്ച രാത്രി പ്ലസ്ടു വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീട് ആക്രമിച്ചു. സ്‌കൂളില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന സംഘം പ്ലസ്ടു വിദ്യാര്‍ഥി അഭയ്യുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്.   
  
 -  Also Read  ‘മുഖ്യമന്ത്രിയുടെ മകനെതിരായ അന്വേഷണം ഏത് ഘട്ടത്തിലാണ് നിന്നുപോയത്, ആരാണ് ഇടപെട്ടതെന്ന് ഇഡി വ്യക്തമാക്കണം’   
 
    
 
ആക്രമണത്തില്‍ അഭയ്യുടെ കൈക്കും മൂക്കിനും പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭയ് ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അഭയ്യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.  
  
 -  Also Read  ‘കേരളത്തിൽനിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ’: പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് അബിൻ, ആവശ്യം തള്ളി നേതൃത്വം   
 
   English Summary:  
Plus Two Student was Attacked: a group of students assaulted a classmate\“s house in Chenkottukonam. The victim, a plus-two student, sustained injuries and is currently hospitalized. |