cy520520 • 2025-10-14 15:20:57 • views 529
തിരുവനന്തപുരം∙ വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോണ്‍ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ബസിന്റെ പെർമിറ്റും റദ്ദാക്കി.
- Also Read ‘യുവതി കിണറ്റിൽ വീണു കിടക്കുന്നു’, മരണത്തിലേക്ക് നയിച്ച നാലാമത്തെ വിളി; സഹപ്രവർത്തകന്റെ മരണം അറിഞ്ഞിട്ടും രക്ഷാദൗത്യം
അതിനുശേഷമാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഓരോ ജില്ലയിലെയും പരിശോധനയുടെ കണക്കുകള്‍ ദിവസേന കൈമാറണമെന്നും നിര്‍ദേശമുണ്ട്. വാഹനങ്ങളിലെ എയര്‍ഹോണുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ മുന്‍നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് നടപടി. English Summary:
Kerala MVD Launches Crackdown on Illegal Air Horns: Vehicle air horn ban in Kerala is being strictly enforced by the Motor Vehicle Department (MVD). The crackdown follows a directive from Transport Minister KB Ganesh Kumar to seize and destroy illegal air horns after a recent incident. |
|