ജമ്മു∙ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സംശയാസ്പദമായ നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഓപ്പറേഷൻ. കുപ്‌വാരയിലെ മച്ചിൽ, ദുദ്നിയാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.  
  
 -  Also Read  ‘വിദ്യുത് രക്ഷകു’മായി മലയാളി സൈനികൻ, ജനറേറ്റർ ദൂരെനിന്ന് പ്രവർത്തിപ്പിക്കാം; യുദ്ധവേളയിൽ ഏറെ ഉപകാരപ്രദം   
 
    
 
ചില സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 7 മണിക്കാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു. ശൈത്യകാലം വരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സുരക്ഷാ സേനകൾക്ക് നിർദേശം നൽകി. കേന്ദ്രഭരണ പ്രദേശങ്ങളിലെ സുരക്ഷാ അവലോകന യോഗത്തിനുശേഷമായിരുന്നു നിർദേശം. English Summary:  
Jammu Encounter news reports the Indian Army has killed two terrorists in Kupwara. Following suspicious movements near the Line of Control, security forces have been instructed to maintain heightened vigilance during the winter season. |