ടെനിസി∙ സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്‌വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്‌മാനിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു.
- Also Read യുക്രെയ്നിൽ കനത്ത റഷ്യൻ ആക്രമണം; തലസ്ഥാനം ഇരുട്ടിലായി, പിന്തുണ അഭ്യർഥിച്ച് സെലൻസ്കി
രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഫോടനങ്ങൾ തുടരുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ നേരിടുന്നതായി രക്ഷാപ്രവർത്തകർ എഎഫ്പിയോട് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. നാഷ്‌വില്ലിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയാണ് നിർമാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
- Also Read ‘നൊബേൽ സമ്മാനം ട്രംപിനും സമർപ്പിക്കുന്നു; പോരാട്ടത്തിനുള്ള അംഗീകാരം, ഞങ്ങൾ വിജയത്തിന്റെ പടിവാതിലിൽ’
English Summary:
Massive Explosion at Tennessee Explosives Factory: The incident occurred at the Accurate Energetic Systems facility in Hickman County, southwest of Nashville, causing significant damage and ongoing rescue efforts. |