search

യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, പൊലീസ് സേനകൾ തമ്മിൽ പോര്; റോഡിൽ നാടകീയ സംഭവങ്ങൾ

cy520520 3 hour(s) ago views 442
  



ന്യൂഡൽഹി∙ ഹിമാചല്‍ പ്രദേശിലെ ഒരു ഹൈവേയില്‍ നാടകീയ രംഗങ്ങൾ. പ്രതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടു സംസ്ഥാനത്തെ പൊലീസുകാർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഒരു സംസ്ഥാനത്തെ സേനയ്ക്കെതിരെ മറ്റൊരു സംസ്ഥാനത്തെ സേന കേസ് റജിസ്റ്റർ  ചെയ്യുകയും ചെയ്തു. ഡൽഹിയിൽ വച്ച് നടന്ന എഐ സമ്മിറ്റുമായി ബന്ധപ്പെട്ട് 3 യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
  

  • Also Read പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്നു; ഒരാൾ കസ്റ്റഡിയിൽ, ഒരാളെ തിരയുന്നു   


ഷിംലയിൽ നിന്നാണ് 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിവിൽ വേഷത്തിലെത്തിയാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഡൽ‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവങ്ങൾ. ഷിംലയ്ക്കും സോളനും ഇടയിലുള്ള ഷോഗി ബാരിയറിന് സമീപത്ത് വച്ച് ഹിമാചൽ പ്രദേശ് പൊലീസ് (ഷിംല പൊലീസ്) ഡൽഹി സംഘത്തെ തടഞ്ഞു. പിന്നാലെ റോഡിൽ വച്ച് പൊലീസുകാർ തമ്മിൽ വാക്കുതർക്കമുണ്ടായി.

കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യാതെ (ട്രാൻസ്മിറ്റ് റിമാൻഡ് വാങ്ങാതെ) പ്രതികളെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ഷിംല പൊലീസ് പറ‍ഞ്ഞു. എന്നാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. പക്ഷേ, പിന്മാറാൻ ഷിംല പൊലീസ് തയാറായില്ല.  യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിസോർട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ഷിംല പൊലീസ് ആരോപിച്ചു.  


संघी गैंग का हिस्सा बन चुकी @DelhiPolice की हेकड़ी निकली...

◆बगैर ट्रांजिट रिमांड लिये अवैध तौर पर हिमाचल के @IYC के तीन कार्यकर्ताओं को अवैध तौर पर उठाये ले जा रही दिल्ली पुलिस को सीमा पर शिमला पुलिस ने रोका।

◆बहादुर @himachalpolice ने दिल्ली पुलिस के सादी वर्दीधारी पुलिस… pic.twitter.com/RhtJJEgXEY— Ajay Shukla अजय शुक्ल اجے شکلا (@AjayShuklaIN) February 25, 2026


എന്നാൽ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. റിസോർട്ടിൽ നിന്ന് മൂന്നുപേരെ ബലമായി പിടിച്ചു കൊണ്ടുപോയതായി ആരോപിച്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ‍ക്ക് എതിരെ ഷിംല പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. ഷിംല ജില്ലയിലെ റോഹ്രു പ്രദേശത്തെ ഒരു റിസോർട്ടിൽ 15 – 20 പേർ എത്തിയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു. സംഘം റിസോർട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കൈക്കലാക്കിയെന്നും അദ്ദേഹം പറഞ്ഞു.  ADVERTISEMENT Go AD-FREE

ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 20 ലധികം ഡൽഹി ഉദ്യോഗസ്ഥരെ ഹിമാചൽ പ്രദേശ് അധികൃതർ താൽക്കാലികമായി കസ്റ്റഡിയിലെടുത്തു. ഇവരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കോടതിയിലെത്തിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമുണ്ടായത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയായിരുന്നു പ്രതിഷേധം.  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AjayShuklaIN എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 57 SECONDS AGO   യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തു, പൊലീസ് സേനകൾ തമ്മിൽ പോര്; റോഡിൽ നാടകീയ സംഭവങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 12 MINUTES AGO   പൊലീസുകാരെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്നു; ഒരാൾ കസ്റ്റഡിയിൽ, ഒരാളെ തിരയുന്നു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 33 MINUTES AGO   സെക്സ് ടോയ്സ്, നഗ്നരായ സ്ത്രീകളുടെ ചിത്രം; എപ്സ്റ്റീന്റെ ആഡംബര ഫ്ലാറ്റിലെ ചിത്രങ്ങൾ പുറത്ത് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Delhi Police vs Himachal Police: Dramatic scenes unfolded in Himachal Pradesh as Delhi and Shimla police forces clashed over the custody of three Youth Congress workers. The dispute, stemming from an AI Summit protest, has now led to a case being filed against the Delhi Police team, escalating the inter-state conflict.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163433