കണ്ണൂർ ∙ പഴയങ്ങാടിയിൽ പാചക വാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. രണ്ടാളുടെ നില ഗുരുതരമാണ്. ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹ്റ (35), നിഗം ബഹ്റ (40), സുഭാഷ് ബഹ്റ (50), ജീതു (28 എന്നിവർക്കാണു പൊള്ളലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Also Read മംഗള എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാർ; ജനശതാബ്ദി ഉൾപ്പെടെ ട്രെയിനുകൾ വൈകിയോടുന്നു
പുതിയങ്ങാടി ഹാർബറിന് സമീപത്തെ ക്വാട്ടേഴ്സിൽ ഇന്നു രാവിലെ ആറരയോടെയാണ് അപകടം. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഇന്നലെ രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്തിരുന്നില്ലെന്നാണ് വിവരം. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആളിക്കത്തുകയുമായിരുന്നു. English Summary:
Gas leak fire: Gas leak fire injures four migrant workers in Kannur, Kerala. The incident occurred in Pazhayangadi, and two individuals are in critical condition. The fire started when attempting to cook, likely due to a gas leak overnight. |