search

പ്രകൃതിദുരന്തങ്ങൾ കാരണം വീടിനു നാശം: ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി സര്‍ക്കാര്‍– വിശദമായി അറിയാം

LHC0088 1 hour(s) ago views 538
  



തിരുവനന്തപുരം ∙ പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. പാരാമെട്രിക് ഇന്‍ഷുറന്‍സ്, ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് (BPL വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക്  മാത്രം) എന്നീ പരസ്പര പൂരകമായ ഇന്‍ഷുറന്‍സ് മാതൃകകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
What you should read next

  • explains ‘നോട്ടം കൊണ്ടു പോലും മുറിവേൽക്കരുത്’– പഠിപ്പിച്ചിരിക്കുന്നത് ഇങ്ങനെ; നിയമസഭയുടെ ‘ഇൻവിസിബിൾ’ കാവൽസേന Latest News
      

         
    •   
         
    •   
        
       


പദ്ധതി ഇങ്ങനെ:

പാരാമെട്രിക് ഇന്‍ഷുറന്‍സ്

ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ, നഷ്ടം കണക്കാക്കാതെ മുൻകൂട്ടി നിശ്ചയിച്ച തുക അപ്പപ്പോൾ നൽകുന്ന ഇൻഷുറൻസ് രീതിയാണ് പാരാമെട്രിക് ഇൻഷുറൻസ്.

∙ ദുരന്തങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് മുതലായവ) ഉണ്ടായാല്‍ സംസ്ഥാനത്തിന് ഉടന്‍ നഷ്ടപരിഹാരം ലഭിക്കും.

∙ ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

∙ പണം ആദ്യം സര്‍ക്കാരിന് ലഭിക്കും. അത് നിര്‍ണയിക്കപ്പെട്ട SOP പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കും. ADVERTISEMENT Go AD-FREE

∙ കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി

∙ ഇന്‍ഷുറന്‍സ് കാലാവധി : 5 വര്‍ഷത്തേക്ക്

∙ പ്രീമിയം: മൊത്തം കവറേജിന്റെ 3% - 8% (ഉദാ: ?500 കോടി കവറേജിന് ?15-40 കോടി പ്രതിവര്‍ഷം)
What you should read next

  • EXPLAINS ‘എസ്റ്റാബ്ലിഷ്ഡ് 2026’: ട്രംപിന്റെ ഗ്രീൻലാൻഡ് പോസ്റ്റിൽ ആശങ്ക; യുഎസ് ടെറിട്ടറി എന്നാലെന്ത്? Latest News
      

         
    •   
         
    •   
        
       


ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് (ബിപിഎൽ കുടുംബങ്ങൾക്കു മാത്രം)

∙ നിശ്ചിതപ്രദേശത്തെ, നിര്‍ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയര്‍ന്ന ദുരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിന്റെ വേഗം മുതലായവ) ഉണ്ടായാല്‍ ആ പ്രദേശത്തെ ബിപിഎല്‍ കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കും.

∙ വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീര്‍ണ്ണം, നിര്‍മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങള്‍ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കില്‍ റാന്‍ഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.

∙ വീടിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍, അറ്റകുറ്റ പണി പൂര്‍ത്തിയാകും വരെ വാടക സഹായം എന്നിവ ഉള്‍പ്പെടെ യഥാർഥ നഷ്ടം പരിഹരിക്കും.

∙ ഒരു വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തില്‍നിന്നു വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായ വർധന പ്രീമിയം തുകയില്‍ ഉണ്ടാകും)

∙ ഇന്‍ഷുറന്‍സ് കമ്പനി സര്‍വേയും സര്‍ക്കാര്‍ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിങ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും. ADVERTISEMENT Go AD-FREE

∙ പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൊത്തം ?80.75 കോടി.

∙ ഗുണഭോക്താക്കള്‍: ബിപിഎല്‍ കുടുംബങ്ങള്‍, (മറ്റ് ദുര്‍ബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാം).

∙ ഒരു വിടിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം വരെ.

∙ ഭാവിയില്‍: ബിപിഎല്‍ അല്ലാത്ത കടുംബങ്ങള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് (പ്രോപ്പര്‍ട്ടി റജിസ്‌ട്രേഷന്‍/ബില്‍ഡിങ് പെര്‍മിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .

സാമ്പത്തിക ബാധ്യത

∙ പാരാമെട്രിക് മോഡല്‍: 15-  40 കോടി  രൂപ (വാര്‍ഷികം).

∙ ഇന്‍ഡെംനിറ്റി മോഡല്‍: 80.75 കോടി രൂപ (വാര്‍ഷികം). ADVERTISEMENT GO AD-FREE

∙ ആകെ വാര്‍ഷിക ചെലവ്: ഏകദേശം 120.75 കോടി രൂപ
JUST IN


  • 1 MINUTE AGO   പ്രകൃതിദുരന്തങ്ങൾ കാരണം വീടിനു നാശം: ഗ്രൂപ്പ് ഇന്‍ഷുറന്‍സുമായി സര്‍ക്കാര്‍– വിശദമായി അറിയാം Latest News
      

         
    •   
         
    •   
        
       

  • 1 HOUR AGO   ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 33 MINUTES AGO   വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Insurance Scheme for Disaster Relief: Kerala is implementing a comprehensive group insurance scheme to provide financial security against natural disaster damage to homes. This scheme, approved in principle by the cabinet, includes both parametric and indemnity insurance models.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165520