കണ്ണൂർ ∙ വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്ഐക്കു നേരെ കാർ ഇടിച്ചുകയറ്റിയ രണ്ട് യുവാക്കൾ പിടിയിൽ. ഇന്നലെ രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ടി.എം. വിപിനെയാണ് യുവാക്കൾ അപായപ്പെടുത്തിയത്. കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്ന വിപിനെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ ഓട്ടോയിലും കാറിലും ഇടിച്ചു നിൽക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി.പി. നിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
- Also Read ‘തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയില്ല, റിപ്പോർട്ട് വരുന്നതു വരെ പ്രതിപക്ഷ നേതാവ് സഹകരിക്കണം’
വളപട്ടണം പാലത്തിനു സമീപം അപകടകരമായ രീതിയിൽ വശം തെറ്റിച്ച് വന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ആയിരുന്നു യുവാക്കളുടെ പരാക്രമം. വിപിൻ സാരമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. English Summary:
Two youths were arrested for attempting to run over a Sub-Inspector during a traffic stop in Valapattanam. The incident occurred when the officer signaled them to halt due to their erratic driving near the Valapattanam bridge. |