search

എസ്ഐആർ: എന്തൊരു സ്പീഡ് !; അനാവശ്യ തിടുക്കവുമായി കമ്മിഷൻ

cy520520 2026-2-12 11:19:52 views 704
  



തിരുവനന്തപുരം ∙ കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ നടപടികൾക്ക് ഡിസംബർ 4 വരെ സാവകാശമുണ്ടായിരിക്കെ, 25ന് അകം തീർക്കാൻ തിടുക്കം. എന്യൂമറേഷൻ ഫോം വിതരണം പോലും ചിലയിടത്തു പൂർത്തിയായിട്ടില്ലെങ്കിലും പൂരിപ്പിച്ചു തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ നടപടികളിലാണ് ഇപ്പോൾ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ശ്രദ്ധ.

  • Also Read ഹോർത്തൂസ് നോവൽ പുരസ്കാരം ബിനുരാജിന്; സമ്മാനത്തുക 3 ലക്ഷം രൂപ   


പൂരിപ്പിച്ച ഫോമുകൾ തിങ്കളാഴ്ചയ്ക്കു മുൻപു തിരിച്ചു നൽകണമെന്നും അവ തിരികെ വാങ്ങാൻ ബിഎൽഒ വീട്ടിലേക്ക് ഇനി വരില്ലെന്നും ചില കലക്ടർമാർ നിർദേശം നൽകിയത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്. ആവശ്യമെങ്കിൽ കലക്‌ഷൻ സെന്ററുകളിൽ ഫോം എത്തിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്.  

തദ്ദേശ തിരഞ്ഞെടുപ്പു കഴിയുംവരെ കേരളത്തിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും എസ്ഐആറിന്റെ സാധുത ചോദ്യം ചെയ്തു വിവിധ രാഷ്ട്രീയപാർട്ടികളും സുപ്രീം കോടതിയിൽ നൽകിയ ഹർജി ഈമാസം 26നു പരിഗണിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്തെ നടപടികളിൽ തിടുക്കം കൂട്ടുന്നതിൽ രാഷ്ട്രീയപാർട്ടികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകാൻ സമയമുണ്ടെങ്കിലും നടപടികൾ നേരത്തേ തീർത്താൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ പരിഹരിക്കാൻ സാവകാശമുണ്ടല്ലോ എന്ന നിലപാടിലാണ് കമ്മിഷന്റെ കേരളത്തിലെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ.

ഫോം പരിശോധിച്ച് ബിഎൽഒമാർ വിവരങ്ങൾ അപ‌്‌ലോഡ് ചെയ്യാൻ സമയം വേണ്ടിവരുന്നതും കമ്മിഷന്റെ പോർട്ടലിലെ സാങ്കേതികപ്രശ്നങ്ങളും നടപടികളെ ബാധിച്ചിട്ടുണ്ട്. English Summary:
Voter List Revision Haste: Kerala Election Commission Rushes SIR Before SC Hearing
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725