കൊച്ചി ∙ ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മികച്ച നോവലിനു മലയാള മനോരമ ഏർപ്പെടുത്തിയ 3 ലക്ഷം രൂപയുടെ ഹോർത്തൂസ് പ്രൈസ് ആർ. എസ്.ബിനുരാജിനു ലഭിച്ചു. ‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ എന്ന നോവലിനാണു പുരസ്കാരം. ഇതു മനോരമ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കും. 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ പുരസ്കാരം സമ്മാനിക്കും.
Also Read എസ്ഐആർ: എന്തൊരു സ്പീഡ് !; അനാവശ്യ തിടുക്കവുമായി കമ്മിഷൻ
പ്രശസ്ത എഴുത്തുകാരായ എസ്. ഹരീഷ്, ആർ. രാജശ്രീ, ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ ജൂറിയാണു മികച്ച നോവൽ തിരഞ്ഞെടുത്തത്.
45 വയസ്സിൽ താഴെയുള്ള എഴുത്തുകാർക്കായി നടത്തിയ നോവൽ മത്സരത്തിനു നൂറിലേറെ കൃതികൾ ലഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് തങ്കമല സ്വദേശിയാണ് വയനാട് സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായ ബിനുരാജ്. ‘കവിതകളുടെ റിപ്പബ്ലിക്’, ‘ഷോലെ പിക്ചർ’ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ ആദ്യ നോവലാണ്. മഞ്ജു കൃഷ്ണനാണു ഭാര്യ. മകൻ ശ്രീനികേത്.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
English Summary:
Malayala Manorama\“s Horthus Prize: Binuraj Awarded 3 Lakh for Debut Novel