ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പ്രാബല്യത്തിലാക്കിയ പുതിയ ലേബർ കോഡുകൾ ജോലിസ്ഥിരത ഇല്ലാതാക്കുമെന്ന് ആശങ്ക. 29 തൊഴിൽനിയമങ്ങൾക്കു പകരം 4 ലേബർ കോഡുകളാണു കൊണ്ടുവന്നിരിക്കുന്നത്. വ്യവസായതർക്ക നിയമം, ട്രേഡ് യൂണിയൻ നിയമം, വ്യാവസായിക തൊഴിൽ (സ്റ്റാൻഡിങ് ഓർഡർ) നിയമങ്ങൾ എന്നിവയ്ക്കെല്ലാം പകരമായി കൊണ്ടുവന്ന വ്യവസായ ബന്ധ കോഡിനോടാണ് യൂണിയനുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഏറ്റവും എതിർപ്പ്. പല വ്യവസ്ഥകളും പിരിച്ചുവിടലും അടച്ചുപൂട്ടലും നിർബാധം നടത്താൻ വഴിയൊരുക്കുന്നതാണെന്നു തൊഴിൽമേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. നിശ്ചിത കാലയളവിലേക്കു മാത്രമായി നിയമനത്തിനു വഴിയൊരുക്കുന്ന ‘ഫിക്സ്ഡ് ടേം’ വ്യവസ്ഥ കരാർ ജീവനക്കാർ വർധിക്കാനും സ്ഥിരം ജോലി ഇല്ലാതാകാനും കാരണമാകുമെന്നും വിമർശനമുണ്ട്.
- Also Read ‘ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ’: സൊഹ്റാൻ മംദാനിയോട് ഡോണൾഡ് ട്രംപ്
അൻപതിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പിരിച്ചുവിടുന്നതിനു നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ. ജോലിസമയം, ശമ്പളം, അവധി, പിരിച്ചുവിടൽ, സസ്പെൻഷൻ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു രേഖാമൂലമുള്ള ഉത്തരവുകൾ മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ നൽകിയാൽ മതിയാകും. മുൻപ് ഇതു 100 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കു വരെ ബാധകമായിരുന്നു. ചെറിയ സ്ഥാപനങ്ങളിലെല്ലാം തൊഴിൽചൂഷണം വർധിക്കാൻ ഈ വ്യവസ്ഥ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
പിരിച്ചുവിടുന്ന തൊഴിലാളികൾക്കു മുൻപു 3 മാസത്തെ വരെ ശമ്പളം നഷ്ടപരിഹാരമായി നൽകേണ്ടിയിരുന്നത് ഒരു മാസമായി കുറച്ചതും പ്രതിഷേധം ഉയർത്തുന്നുണ്ട്. ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രം ട്രേഡ് യൂണിയനുകൾ അനുവദിക്കുന്നതാണു മറ്റൊരു വിവാദ വ്യവസ്ഥ.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
സാമൂഹികസുരക്ഷാ കോഡിൽ ഇഎസ്ഐ സൗകര്യം എല്ലാ ജീവനക്കാർക്കും അനുവദിക്കുന്നതിനു പകരം 40നു മുകളിൽ പ്രായമുള്ള തൊഴിലാളികൾക്കു വാർഷിക ആരോഗ്യപരിശോധന എന്ന വ്യവസ്ഥ മാത്രമാണുള്ളത്. പത്തിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു മാത്രമാണ് ഇതു നിർബന്ധമാക്കിയിരിക്കുന്നത്. തൊഴിലാളികൾ പത്തിൽ താഴെയെങ്കിൽ അക്കാര്യം തൊഴിലുടമയ്ക്കു തീരുമാനിക്കാം. അടിസ്ഥാന ശമ്പളത്തെക്കുറിച്ചു വ്യക്തതയില്ലെന്നും ഇപിഎഫ്, ഇഎസ്ഐ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ലേബർ കോഡ്: കരടുചട്ടം കേരളം 2021ൽ തയാറാക്കി
തിരുവനന്തപുരം ∙ തൊഴിൽ മേഖലയുടെ സമഗ്രപരിഷ്കരണത്തിനു കേന്ദ്രം അവതരിപ്പിച്ച ലേബർ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ചട്ടങ്ങളുടെ കരടുരൂപം കേരളം 2021 ഡിസംബറിൽ തന്നെ തയാറാക്കി വിജ്ഞാപന ചെയ്തു. വെള്ളിയാഴ്ചയാണു കേന്ദ്രം ലേബർ കോഡ് വിജ്ഞാപനം ചെയ്തത്. നടപടിക്രമം അനുസരിച്ച്, സംസ്ഥാനങ്ങൾ തയാറാക്കിയ കരടു ചട്ടങ്ങൾ നിയമസഭയിൽ അവതരിപ്പിക്കണം. ലേബർ കോഡുകൾക്കെതിരെ എതിർപ്പുയർന്ന സാഹചര്യത്തിൽ ചട്ടങ്ങൾ ഉടൻ നിയമസഭയിൽ കൊണ്ടുവരണോയെന്ന് ഇടതുമുന്നണി തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ പ്രതിഷേധത്തിലാണ്.
കേന്ദ്രം 2019ലാണ് ലേബർ കോഡുകൾ തയാറാക്കിയത്. മിനിമം വേതനം, തൊഴിലിടത്തെ സുരക്ഷ, സാമൂഹിക സുരക്ഷ, വ്യവസായ ബന്ധങ്ങൾ എന്നീ കോഡുകൾക്ക് അനുസൃതമായി ചട്ടങ്ങളുടെ കരടു രൂപീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു കേന്ദ്രം തന്നെ മാതൃക തയാറാക്കി നൽകി. ഉടൻ കേരളം നടപടി ആരംഭിച്ചു. ലേബർ കമ്മിഷണറേറ്റിനു കീഴിൽ ഉദ്യോഗസ്ഥ സമിതികൾ രൂപീകരിച്ചാണു കരടുചട്ടം തയാറാക്കിയത്. നിയമ വകുപ്പിന്റെ കൂടി സേവനം തേടിയിരുന്നു. English Summary:
Job Security Under Threat: Decoding the Impact of India\“s New Labor Laws |
|