LHC0088                                        • 2025-10-8 15:50:57                                                                                        •                views 472                    
                                                                    
  
                                
 
  
 
    
 
  
 
തിരുവനന്തപുരം ∙ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച വ്യാപക പരാതി ഉയർന്നിട്ടും കരാർ റദ്ദാക്കാൻ കഴിയാതെ ദക്ഷിണ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതികളിൽ കരാറുകാരായ ബ്രന്ദാവൻ ഫുഡ്സിനെതിരെ നടപടിക്ക് ശ്രമിച്ചപ്പോൾ കരാർ കമ്പനി ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരുന്നു. കേസ് ഹൈക്കോടതിയിൽ തുടരുകയാണ്.  
  
 -  Also Read  ശ്വേത സ്കൂൾ പ്രവർത്തനങ്ങളിൽ സജീവം;‘സാമ്പത്തിക പ്രയാസങ്ങളൊന്നും പങ്കുവയ്ക്കാറില്ല’: വായ്പ തിരിച്ചടവ് മുടങ്ങിയതിൽ ഭീഷണി?   
 
    
 
ഭക്ഷണം സംബന്ധിച്ചു ഏറ്റവും കൂടുതൽ പരാതികൾ തിരുവനന്തപുരം–മംഗളൂരു വന്ദേഭാരതിലാണ്. മുൻപ്, കാലാവധി കഴിഞ്ഞ ജൂസ് വിതരണം ചെയ്തത് പരാതിക്കിടയാക്കിയെങ്കിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ വിതരണം ചെയ്ത പരിപ്പുകറിയിൽ പുഴുവിനെ കണ്ടതാണു പുതിയ പരാതി. ദക്ഷിണ റെയിൽവേ കരാർ നൽകിയ ട്രെയിനുകളായതിനാൽ സോണൽ ഓഫിസ് നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് ഡിവിഷനുകൾ. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) തങ്ങളല്ല കരാർ നൽകിയതെന്ന നിലപാടിലാണ്.  
  
 -  Also Read   ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!   
 
    
 
വന്ദേഭാരതിലെ ഭക്ഷണം മെച്ചപ്പെടുകയും പരാതികൾ കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഐആർസിടിസിയിൽനിന്നു മാറ്റി സോണൽ റെയിൽവേയെ കരാർ നടപടികൾ ഏൽപിച്ചത്. എന്നാൽ, തീരുമാനം ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്നാണു തുടർച്ചയായ പരാതികൾ സൂചിപ്പിക്കുന്നത്. ഐആർസിടിസി തയാറാക്കിയ റെയിൽവേ കേറ്ററിങ് പോളിസി കരാർ കമ്പനികൾക്ക് അനുകൂലമായതിനാൽ സോണൽ റെയിൽവേക്കു നടപടികളെടുക്കാൻ പരിമിതിയുണ്ടെന്നാണ് ആക്ഷേപം. പിഴയായി ലക്ഷങ്ങളാണു കരാർ കമ്പനികൾ റെയിൽവേയിൽ അടയ്ക്കുന്നത്.  
 
പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നൽകി അധിക ലാഭമെടുക്കാനാണു കമ്പനികൾ ശ്രമിക്കുന്നത്. കേരളത്തിലെ എംപിമാർ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. English Summary:  
Vande Bharat Food Complaints Escalate: Vande Bharat food complaints are rising concerning the quality of food served on trains. Despite numerous complaints, the Southern Railway faces difficulties in terminating contracts with catering companies due to legal challenges and existing catering policies. The situation requires a thorough review to ensure passengers receive safe and satisfactory meals. |   
                
                                                    
                                                                
        
 
    
                                     
 
 
 |