cy520520 • 2025-10-8 04:20:57 • views 1232
ന്യൂഡൽഹി ∙ ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. എട്ട് വിമാനങ്ങൾ ജയ്പുരിലേക്കും അഞ്ചെണ്ണം ലക്നൗവിലേക്കും രണ്ട് വിമാനങ്ങൾ ചണ്ഡീഗഡിലേക്കും ആണ് തിരിച്ചുവിട്ടത്. രാവിലെ ആരംഭിച്ച ഇടവിട്ടുള്ള മഴ ഇപ്പോഴും തുടരുന്നുണ്ട്.
- Also Read പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു
VIDEO | Delhi: Heavy rain lashes the national capital, bringing a sudden dip in temperature. Visuals from Akbar Road.
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/2NqOslvf2r— Press Trust of India (@PTI_News) October 7, 2025
മഴയെത്തുടർന്ന് പല പ്രദേശങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടായി. പ്രതികൂല കാലാവസ്ഥ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ പരിശോധിക്കണമെന്നാണ് അറിയിപ്പ്.
- Also Read ‘11 വർഷമായി തുടർച്ച’; അപൂർവ നേട്ടത്തിന്റെ നെറുകയിൽ ദുബായ് രാജ്യാന്തര വിമാനത്താവളം
വെള്ളക്കെട്ട് കാരണം റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലെത്തുന്നതിനായി ഡൽഹി മെട്രോ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇടിമിന്നലോട് കൂടിയ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ യെലോ, ഓറഞ്ച് അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @kiranpatel1977/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ് .
English Summary:
Heavy Rain Disrupts Delhi Flights: Delhi rain caused flight diversions and traffic jams today. The heavy rainfall affected airport operations, leading to diversions and significant disruptions across the city. |
|