നീന്തൽ കുളത്തിൽ ബിൽ ക്ലിന്റൻ, ചിത്രങ്ങളിൽ മൈക്കൽ ജാക്സനും; ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കൂടുതൽ ഫയലുകൾ പുറത്ത്

deltin33 2025-12-20 14:21:09 views 477
  



ന്യൂയോർക്ക്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു.‌ ഫയലുകൾ പുറത്തുവിടാൻ നവംബർ 19ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. 30 ദിവസത്തിനുള്ളിൽ ഫയലുകൾ പുറത്തു വിടാൻ നീതിന്യായ വകുപ്പിനു നിർദേശവും നൽകിയിരുന്നു.

  • Also Read ‘ഒരു പെൺകുട്ടിക്ക് 1000 ഡോളർ’; കൂടുതൽ എപ്സ്റ്റീൻ ഫയലുകൾ പുറത്ത്, ബിൽ ഗേറ്റ്സും നോം ചോംസ്കിയും ചിത്രങ്ങളിൽ   


എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തമാക്കുന്ന, മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റേയും മൈക്കൽ ജാക്സന്റെയും ചിത്രങ്ങൾ പുറത്തുവന്ന രേഖകളുടെ കൂട്ടത്തിലുണ്ട്. എപ്സ്റ്റീന്റെ ജീവിത പങ്കാളി ഗിസ്ലെയ്ൻ മാക്സ്‌‌വെല്ലിനൊപ്പം ബിൽ ക്ലിന്റൺ നീന്തൽ കുളത്തിലുള്ളതാണ് ഒരു ചിത്രം.  മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ക്ലിന്റൺ പ്രതികരിച്ചില്ല. എപ്സ്റ്റീനുമായി സൗഹൃദം പുലർത്തിയതിൽ ഖേദിക്കുന്നെന്നും, അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നെന്നും ക്ലിന്റൺ നേരത്തെ പറഞ്ഞിരുന്നു.  

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിലൊരാളുമായ ബിൽ ഗേറ്റ്സ്, ചിന്തകൻ നോം ചോംസ്കി തുടങ്ങിയവരും പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് എപ്സ്റ്റീൻ. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് ട്രംപ് മുൻപ് പ്രതികരിച്ചത്. ട്രംപ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ഈ വിഷയം സജീവ ചർച്ചയായിരുന്നു. അധികാരത്തിലെത്തിയാൽ എപ്സ്റ്റീന്‍ ഫയലുകൾ പുറത്തുവിടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രമുഖ വ്യക്തികൾക്കായി ലൈംഗിക പാർട്ടികൾ സംഘടിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ നേരിട്ടയാളാണ് ജെഫ്രി എപ്‌സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ജെഫ്രി എപ്‌സ്റ്റൈൻ 1970-കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെൻറ് ബാങ്കായ ബെയർ സ്റ്റേൺസിൽ ചേർന്നു.  

1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറു കോടി ഡോളറിലധികം വരുമാനമുള്ളവർക്കായി പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്‌സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. തുടർന്ന് എപ്‌സ്റ്റീൻ അവർക്കായി പാർട്ടികൾ സംഘടിപ്പിച്ചു. ലൈംഗികവൃത്തിക്കായി കുട്ടികളെ കടത്തിയതിന് അറസ്റ്റിലായ എപ്‌സ്റ്റീനെ 2019 ജൂലൈയിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. English Summary:
New Jeffrey Epstein Files Released: Jeffrey Epstein files reveal controversial connections and shocking details. These newly released documents shed light on the individuals involved and the extent of the alleged crimes, raising significant questions about accountability and justice.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
379005

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.