കൊടുമൺ ∙ പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അങ്ങാടിക്കൽ തെക്ക് കൊടുമൺ ചിറ പുത്തൻ വിള വടക്കേതിൽ അജേഷിന്റെയും അനിതയുടെയും മകൾ ആഷില (14) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
- Also Read കാറും ബൈക്കും കൂട്ടിയിടിച്ച് 2 അപകടം; തിരുവനന്തപുരത്ത് 4 യുവാക്കൾക്ക് ദാരുണാന്ത്യം
പൊലീസ് സ്ഥലത്തെത്തി മുറി തകർത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആഷില ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Student found dead in Pathanamthitta: 14-year-old girl student found dead in her room, prompting a police investigation and highlighting the importance of mental health awareness. |