കൊച്ചി∙ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതിയുട അടുത്ത ചീഫ് ജസ്‌റ്റിസാകും. ഇതുസംബന്ധിച്ച് കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായത്. 2025 സെപ്റ്റംബറിൽ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി.
- Also Read യാത്ര അതിവേഗത്തിലേക്ക്; ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന്, ആദ്യഭാഗം സൂറത്ത്– ബിലിമോറ പാതയിൽ
കേരള ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസ് ജനുവരി 10നു വിരമിക്കും. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേൽക്കുക. 2025 ഡിസംബർ 18നാണ് സൗമൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശുപാർശ ചെയ്തത്. കൊൽക്കത്ത സ്വദേശിയായ സൗമൻ സെൻ 2011ലാണ് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായത്. ഇക്കൊല്ലം സെപ്റ്റംബറിൽ മേഘാലയ ചീഫ് ജസ്റ്റിസായി. English Summary:
Soumen Sen New Chief Justice for Kerala High Court Announced: He will assume office on January 9, following the retirement of the current Chief Justice on January 10. Soumen Sen was previously the Chief Justice of the Meghalaya High Court. |