search

വന്ദേഭാരത് സ്ലീപ്പർ തയാർ, ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ; നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

LHC0088 Half hour(s) ago views 847
  



ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേ‌യുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.  

  • Also Read 180 കിലോമീറ്റർ വേഗത്തിൽ പറപറക്കുന്ന വന്ദേഭാരതിൽ തുളുമ്പാതെ വെള്ളംനിറച്ച ഗ്ലാസുകൾ; കേന്ദ്രമന്ത്രി പങ്കുവച്ച വിഡിയോയുടെ രഹസ്യം   


വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ ഭാരത് സ്ലീപ്പറിന്റേതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തു തദ്ദേശീയമായി നിർമിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അതിവേഗ പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലടക്കം വന്നത്.  

  • Also Read യാത്ര അതിവേഗത്തിലേക്ക്; ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15ന്, ആദ്യഭാഗം സൂറത്ത്– ബിലിമോറ പാതയിൽ   


16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടു-ടയർ എസി കോച്ചുകൾ, 1 ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും. യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂട്ടിയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനവും വന്ദേ ഭാരത് സ്ലീപ്പറിൽ ഘടിപ്പിച്ചിട്ടുണ്ട്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mNachiketA77/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Railway Minister Announces Vande Bharat Sleeper\“s Inaugural Route: Vande Bharat Sleeper is set to launch its inaugural service on the Guwahati-Kolkata route, marking a significant milestone for Indian Railways
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com