തളിപ്പറമ്പ് ∙ ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്.
- Also Read പിൻവാതിൽ വഴി അകത്ത് പ്രവേശിച്ച് പൊലീസ്; തോക്കുമായി കിടപ്പുമുറിയിൽ ഒളിച്ച് യുവാവ്, വീടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ
ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നു മുതൽ പ്രദീപ് കുമാർ ഒളിവിലാണ്. English Summary:
Hospital assault case: Security guard attempting to assault a differently-abled minor at a hospital. Taliparambu Police have registered case. |