തിരുവനന്തപുരം∙ സില്‍വര്‍ ലൈനിനു ബദലായി റീജിയനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്കു കത്തയച്ചു.
What you should read next
ആ ഹെലികോപ്റ്റർ പറന്നതെല്ലാം ‘പരമരഹസ്യം’; വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ Latest News
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ആര്‍ആര്‍ടിഎസ് പദ്ധതി പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയില്‍ കേരളത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണു മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ സംവിധാനങ്ങളെയും വിമാനത്താവളങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ സാഹചര്യത്തില്‍ നാഷനല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി (എന്‍സിആര്‍ടിസി) പദ്ധതി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. സാധ്യതാപഠനം നടത്തി വിശദമായ പദ്ധതി തയാറാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കണം. ഗതാഗത വകുപ്പിനെയാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
JUST IN
50 SECONDS AGO ആര്‍ആര്‍ടിഎസ് റെയില്‍ പദ്ധതി; ‘പരിഗണിക്കണം’: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി Latest News
5 MINUTES AGO മുഖ്യമന്ത്രിക്കല്ല, ആ കട്ടിൽ ഗസ്റ്റ് ഹൗസിലേക്ക്; അദാനി ഒരു കോടി വാഗ്ദാനം ചെയ്തു: ദേവസ്വം ബോർഡ് Latest News
19 MINUTES AGO വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം: ഒരാൾക്ക് കുത്തേറ്റു Alappuzha
VIEW MORE
English Summary:
RRTS rail project : Kerala advances the RRTS rail project as a viable alternative to SilverLine. Chief Minister Pinarayi Vijayan has written to the Union Minister, seeking central support for a feasibility study and DPR based on the Delhi-Meerut model.