പാലക്കാട്∙ അമ്മയും മകനും സഞ്ചരിച്ച ബൈക്കിൽ അമ്മയുടെ സാരി കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു. മകന് ഗുരുതരമായി പരുക്കേറ്റു. വടകര പതി സ്വദേശിനിയാണ് മരിച്ചതെന്നാണ് വിവരം. അൽപം മുൻപ് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിലാണ് അപകടം. ഇരുവരും കോയമ്പത്തൂർ ഭാഗത്തുനിന്നു കഞ്ചിക്കോട് ഭാഗത്തേക്കാണ് പോയിരുന്നത്.
- Also Read അയർലൻഡിൽ കാറപകടത്തിൽ മരിച്ച മലയാളിക്ക് ജന്മനാട് ഇന്ന് കണ്ണീരോടെ വിടചൊല്ലും
ബൈക്കിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്
∙ സാരി, ദുപ്പട്ട, ഷാൾ തുടങ്ങിയ ലൂസ് വസ്ത്രങ്ങൾ പിന്നിലേക്ക് തൂങ്ങാതെ ഉറപ്പിക്കുക.
∙ ഡ്രൈവറും പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് നിർബന്ധം.
∙ പിൻസീറ്റ് യാത്രക്കാരൻ കാലുകൾ ഫുട്‌റെസ്റ്റിൽ ഉറപ്പിച്ച് വയ്ക്കണം.
∙ വസ്ത്രങ്ങൾ ടയറിലേക്കോ ചെയിനിലേക്കോ പോകുന്നില്ലെന്ന് ഉറപ്പാക്കണം.
∙ പെട്ടെന്ന് ശരീരം തിരിക്കുകയോ ചായ്ക്കുകയോ ചെയ്യരുത്.
- Also Read രണ്ടര മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ആരും അറിഞ്ഞില്ല; ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ..
∙ വാഹനത്തിൽ ചെയിൻ ഗാർഡ്, സാരി ഗാർഡ് ശരിയായി ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
∙ ബ്രേക്ക്, ടയർ, ലൈറ്റ് എന്നിവ യാത്രയ്‌ക്ക് മുൻപ് പരിശോധിക്കുക.
∙ വേഗം നിയന്ത്രിക്കുക, പ്രത്യേകിച്ച് ജംഗ്ഷനുകൾ, വളവുകൾ, ദേശീയപാതകൾ എന്നിവടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.
∙ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഒഴിവാക്കാൻ മുന്നിൽ പോകുന്ന വാഹനവുമായി ദൂരം പാലിക്കുക
∙ ഫോൺ ഉപയോഗിച്ച് ഒരിക്കലും വാഹനമോടിക്കരുത്
∙ ദീർഘയാത്രയിൽ ഇടവേളകൾ എടുക്കുക
∙ അപകടമുണ്ടായാൽ ഉടൻ 112 / 108 വിളിക്കുക
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
English Summary:
Tragic Bike Accident in Palakkad: Woman Dies After Saree Entangles in Wheel |