വാഷിങ്ടൻ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതു നല്ല കാര്യമല്ലെന്നും തനിക്കത് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. ‘‘പുട്ടിനിൽ നിന്ന് ഞാൻ വിവരം അറിഞ്ഞു, എനിക്ക് വളരെയധികം ദേഷ്യം തോന്നി’’ – ട്രംപ് പറഞ്ഞു.
- Also Read ‘യുദ്ധകാല പ്രധാനമന്ത്രി, നെതന്യാഹുവില്ലായിരുന്നെങ്കിൽ ഇസ്രയേൽ നിലനിൽക്കുമായിരുന്നില്ല’: പുകഴ്ത്തി ട്രംപ്
‘‘ഇത് വളരെ ദുഷ്ക്കരമായ സമയമാണ്. ഇതല്ല ശരിയായ സമയം. അവർ ആക്രമിക്കുന്നതു കൊണ്ട് തിരിച്ച് ആക്രമിക്കുന്നത് ഒരു കാര്യം. എന്നാൽ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതൊന്നും ചെയ്യാൻ പറ്റിയ ശരിയായ സമയമല്ല ഇത്’’ – ട്രംപ് പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തോട്, നമ്മളത് കണ്ടെത്തുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
- Also Read ഗാസയിൽ സമാധാനത്തിന് ഹമാസ് ആയുധം വെടിയണം; ഇറാൻ ബാലിസ്റ്റിക് മിസൈൽ നിർമിച്ചാൽ യുഎസ് തിരിച്ചടിക്കും: ട്രംപ്
പുട്ടിന്റെ വടക്കൻ റഷ്യയിലുള്ള വസതിയിൽ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തിയെന്നായിരുന്നു വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‍റോവിന്റെ ആരോപണം. ഇത്തരമൊരു ആക്രമണം നടത്തിയ സ്ഥിതിക്ക് യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ പുനരാലോചന ആവശ്യമാണെന്നും ലാവ്‍റോവ് പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടത്തിയെന്ന വാർത്തകൾ യുക്രെയ്ൻ നിഷേധിച്ചിരുന്നു.
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
English Summary:
Ukraine drone attack on Putin\“s residence sparks international concern: Donald Trump expresses displeasure, while Ukraine denies involvement. This incident may impact ongoing peace talks between Russia and Ukraine. |