Deltin55| Indian gambling published»forum Deltin51 com Gray Area വീട് നഷ്ടപ്പെട്ടവർക്ക് 11 ലക ...

വീട് നഷ്ടപ്പെട്ടവർക്ക് 11 ലക്ഷത്തിന്റെ ഫ്ലാറ്റ്: 8.70 ലക്ഷം രൂപ സബ്സിഡി; ജനുവരി ഒന്നു മുതൽ ഫ്ലാറ്റ് കൈമാറും

LHC0088 2025-12-30 14:25:12 views 488
  



ബെംഗളൂരു∙ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്ലാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകൾ സബ്സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും.

  • Also Read കർണാടകയിലെ ചേരി ഒഴിപ്പിക്കൽ: അർഹരായവർക്ക് വീട് നഷ്ടപ്പെടില്ല, പുനരധിവാസ പാക്കേജ് ഇന്ന്   


5 ഏക്കർ ക്വാറി തിരിച്ചുനൽകില്ലെന്ന് സർക്കാർ
പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്ലാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും ഇത്. ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഭവനമന്ത്രി സമീർ അഹമ്മദ് ഖാനും കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു പുനരധിവാസ പാക്കേജിന് അന്തിമ രൂപമായത്. മാലിന്യം തള്ളാൻ വിജ്ഞാപനം ചെയ്ത് 5 ഏക്കർ ക്വാറി കുടിയൊഴിപ്പിക്കപ്പെട്ടവർക്കു തിരിച്ചുനൽകാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  • Also Read കർണാടകയിലെ കാര്യങ്ങളിൽ പിണറായി ഇടപെടേണ്ട; അത് വാസ്തവം മറച്ചുവച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ്: ശിവകുമാർ   


എഐസിസി ഇടപെട്ടു; സർക്കാർ അയഞ്ഞു
ഫക്കീർ കോളനിയിലും വസീം ലേഒൗട്ടിലുമായി നടന്ന കുടിയൊഴിപ്പിക്കൽ വിവാദമായതിനു പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ ഇടപെട്ടതോടെയാണ് സർക്കാർ പുനരധിവാസ പാക്കേജിന് തയാറായത്. കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെയാണു പിണറായി വിജയൻ അയൽ സംസ്ഥാനത്തെ ഒഴിപ്പിക്കൽ ഉന്നയിച്ച് രാഷ്ട്രീയം കളിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു. ഭൂമാഫിയ 2 ലക്ഷം രൂപ വരെ വാങ്ങിയാണ് ക്വാറിയിൽ വീടു നിർമിക്കാൻ വഴിയൊരുക്കിയത്. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും പറഞ്ഞു.  
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇതിനിടെ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ടി.ശ്യാംഭട്ടിന്റെ നേതൃത്വത്തിൽ കോളനി സന്ദർശിച്ചു തെളിവെടുപ്പു നൽകി. തുടർന്നു കലക്ടർക്കും ജിബിഎക്കും നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി നൽകാനാണു നിർദേശം. പഠനസാമഗ്രികളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. എസ്എഫ്ഐ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് സഹായങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. കേരള ഘടകവും പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയതായി ദേശീയ പ്രസിഡന്റ് ആദർശ് എം. സജി അറിയിച്ചു. English Summary:
Karnataka Government\“s Rehabilitation Package for Evicted Families: The Rajiv Gandhi Awas Yojana offers subsidized flats to eligible families, aiming to ensure a smoother transition and improved living conditions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142111

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com