നാഗ്പൂർ∙ ഭാര്യ ജീവനൊടുക്കി രണ്ടുദിവസത്തിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി. സൂരജ് ശിവണ്ണ (36) എന്ന യുവാവാണ് നാഗ്പൂരിൽ ഒരു ഹോട്ടൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശിയായ യുവാവ് അമ്മയ്ക്കൊപ്പമാണ് മഹാരാഷ്ട്രയിൽ എത്തിയത്. യുവാവിനൊപ്പം ആത്മഹത്യക്ക് ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.
- Also Read ‘വെറുപ്പിൽ പടുത്തുയർത്തിയ പ്രസ്ഥാനം’; ആർഎസ്എസും അൽ ഖായിദയും സമമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ
സൂരജിന്റെ ഭാര്യ ഗാൻവി വ്യാഴാഴ്ചയാണു മരിച്ചത്. ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ ഗാൻവിയുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ സൂരജും കുടുംബവും മകളെ അധിക്ഷേപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി ഗാൻവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിൽ നൽകിയിരുന്നു.
- Also Read ‘നിങ്ങളിന്നലെ മോശമായി പെരുമാറി’; ദിഗ്‍വിജയ് സിങ്ങിനോട് രാഹുൽ ഗാന്ധി, ചിരിച്ച് നേതാക്കൾ
തുടർന്നു ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെതിരെ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണു നാഗ്‍പൂരിലേക്ക് കടന്ന യുവാവ് ജീവനൊടുക്കിയത്. സൂരജിന്റെ സഹോദരൻ സഞജയ് ശിവണ്ണയാണ് ആത്മഹത്യാ വിവരം നാഗ്പൂർ പൊലീസിൽ വിളിച്ച് വിവരമറിയിക്കുന്നത്.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
ബെംഗളൂരുവിൽ വച്ച് ഒക്ടോബർ 29നായിരുന്നു സൂരജിന്റെയും ഗാൻവിയുടെയും വിവാഹം. ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പോയെങ്കിലും ചില പ്രശ്നങ്ങളെത്തടുർന്ന് യാത്ര പാതിയാക്കി ഇവർ തിരിച്ചുപോന്നിരുന്നു. സൂരജിന്റെ ബന്ധുക്കൾ യുവതിയെ നിരന്തരം അപമാനിച്ചിരുന്നതായി ഗാൻവിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇതേതുടർന്നു യുവതിയെ ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. English Summary:
Bengaluru Man Ends Life: Woman\“s Suicide; Police Case, Husband Also Ends Life Two Days Later |