ധാക്ക∙ ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്ക് വിജയം. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 165 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവിൽ 45 സീറ്റുകളിൽ വിജയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അഭിപ്രായ സർവേകളിലും താരിഖിനാണ് മുൻതൂക്കം.
LIVE UPDATES
SHOW MORE
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടത്തി. ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18നും 37നും ഇടയിൽ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാൻ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്.
Just in
JUST IN
8 MINUTES AGO LIVE ബംഗ്ലദേശ് തിരഞ്ഞെടുപ്പ്: ബിഎൻപിക്ക് ജയം; ഖാലിദ സിയയുടെ മകൻ അധികാരത്തിലേറുമോ? Latest News
43 MINUTES AGO തീരസേനയ്ക്കായി പുതിയ 8 ഡോർണിയർ വിമാനം; 2,312 കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം Latest News
59 MINUTES AGO ‘രണ്ടാംനിര ആശുപത്രികൾ ഇല്ലാതാകുന്ന അവസ്ഥ മാറണം’: യുഡിഎഫിന്റെ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പുറത്ത് Latest News
VIEW MORE
English Summary:
Bangladesh Election result updation