ബെംഗളൂരു ∙ കർണാടകയിലെ ഭൂമി ഒഴിപ്പിക്കൽ വിഷയത്തിൽ, കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന ആരോപണവുമായി ബിജെപി. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കർണാടകയുടെ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും ഡൽഹിയിൽനിന്നുള്ള തീട്ടൂരങ്ങൾ അനുസരിച്ചാവണം സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കേണ്ടത് എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നതെന്നും കർണാടക പ്രതിപക്ഷനേതാവ് ആർ.അശോക വിമർശിച്ചു.
- Also Read കർണാടകയിലെ കാര്യങ്ങളിൽ പിണറായി ഇടപെടേണ്ട; അത് വാസ്തവം മറച്ചുവച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ്: ശിവകുമാർ
ബെംഗളൂരുവിനു സമീപത്തെ കൊഗിലു ഗ്രാമത്തിലെ ഭൂമിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാൽ പങ്കുവച്ച പോസ്റ്റിനെത്തുടർന്നാണ് ബിജെപി വിമർശനം. ഇടിച്ചുനിരത്തലുകളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക കർണാടകയിലെ നേതാക്കളെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. ‘‘കർണാടകയുടെ ഭരണകാര്യങ്ങളിൽ ഇടപെടാൻ കെ.സി.വേണുഗോപാൽ ആരാണ്? അദ്ദേഹം സൂപ്പർമുഖ്യമന്ത്രിയാണോ? ഡൽഹിയിൽനിന്നുള്ള തീട്ടുരങ്ങൾ അനുസരിച്ചാവണം സംസ്ഥാനത്തു തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കേണ്ടത് എന്നാണോ കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നത്? സംസ്ഥാനം ഭരിക്കുന്നത് ഭരണഘടന അനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്. എഐസിസി ജനറൽ സെക്രട്ടറിയല്ല. ഇത്തരം സമ്മർദ തന്ത്രങ്ങൾ വ്യക്തമായ കടന്നുകയറ്റവും ഫെഡറലിസത്തോടുള്ള അവഹേളനവുമാണ്. കർണാടകയുടെ ആത്മാഭിമാനവും ഭരണാവകാശവും ഡൽഹിയിലിരിക്കുന്ന പാർട്ടി മാനേജർമാരെ സന്തോഷിപ്പിക്കാൻ അടിയറ വയ്ക്കാനാവില്ല. രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും കോളനികളിലൊന്നല്ല കർണാടക.’’ – അശോക പറഞ്ഞു.
- Also Read ‘രാഷ്ട്രീയ ഗിമ്മിക്ക്; കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്’: പിണറായി വിജയനെതിരെ വിമർശനവുമായി ശിവകുമാർ
ഇടിച്ചുനിരത്തലിനെപ്പറ്റി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായും സംസാരിച്ചിരുന്നെന്നും വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശങ്ക അവരെ അറിയിച്ചിരുന്നെന്നും കെ.സി.വേണുഗോപാൽ പറഞ്ഞിരുന്നു. ‘‘എഐസിസിയുടെ ആശങ്ക ഞാൻ നേതാക്കളെ അറിയിച്ചിരുന്നു. ഇത്തരം നടപടികളിൽ കൂടുതൽ ജാഗ്രതയും കരുതലും അനുതാപവുമുണ്ടാകണമെന്നും മാനുഷികതയാകണം അതിന്റെ കാതലെന്നും അവരെ അറിയിച്ചു. നടപടിക്ക് ഇരയായ കുടുംബങ്ങളുടെ കാര്യത്തിൽ വ്യക്തിപരമായിത്തന്നെ ശ്രദ്ധിക്കുമെന്നും പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കുമെന്നും അവർ പറഞ്ഞിട്ടുണ്ട്’’ – വേണുഗോപാൽ പറഞ്ഞു.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
English Summary:
Karnataka land eviction sparking controversy between BJP and Congress: The BJP criticizes Congress for interfering in the state government\“s affairs, questioning KC Venugopal\“s role. |