search

‘ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല, ഓഫിസ് ഒഴിയാൻ പറയാൻ ഒരു കൗൺസിലർക്ക് എന്തധികാരം?’

LHC0088 2025-12-28 21:55:05 views 185
  



തിരുവനന്തപുരം∙ വി.കെ.പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫിസ് ഒഴിപ്പിക്കൽ വിവാദത്തിൽ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവൻകുട്ടി. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നു വി.ശിവൻകുട്ടി ചോദിച്ചു. ഒരു കൗൺ‌സിലർക്ക് അത് പറയാൻ അവകാശമില്ല. അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല. ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ കൗൺസിലറെന്നും ശിവൻകുട്ടി ചോദിച്ചു.

  • Also Read ധിക്കാരം പറഞ്ഞില്ല; ഓഫിസിനു വാടക നൽകുന്നുണ്ട്; ബുൾഡോസർ ഭരണത്തിനു ശ്രമിച്ചാൽ നേരിടും: വി.കെ.പ്രശാന്ത്   


ശ്രീലേഖയുടെ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫിസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ജനപ്രതിനിധിയുടെ ഓഫിസ് എന്നത് കേവലം ഒരു കെട്ടിടമല്ല. അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫിസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറ‍ഞ്ഞു.

  • Also Read ‘പ്രശാന്ത് സഹോദരതുല്യൻ, അഭ്യർഥിക്കുകയാണ് ചെയ്തത്; പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്ന് അദ്ദേഹം പറഞ്ഞു’   

LIVE UPDATES

SHOW MORE


കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫിസിൽ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎൽഎ ഓഫിസ് ഒഴിയണമെന്നുമാണ് ശ്രീലേഖ ഫോണിലൂടെ ആവശ്യപ്പെട്ടത്. പിന്നീട് ഓഫിസിൽ നേരിട്ടെത്തിയും ആവശ്യം ഉന്നയിച്ചു. കൗണ്‍സിൽ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിനു മറുപടി നൽകിയത്. തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ശ്രീലേഖയ്ക്കെതിരെ രംഗത്തെത്തി.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Minister Sivan Kutty Condemns Councillor R Sreelekha\“s Action: Minister V. Sivan Kutty has strongly criticized Shasthamangalam Councillor Sreelekha for demanding the eviction of MLA V.K. Prasanth\“s office.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141210

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com