search

‘ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ; മരുന്നിനുപോലും ബാക്കിയില്ല’: മറ്റത്തൂരിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുടെ പരിഹാസം, മറുപടിയുമായി സതീശൻ

LHC0088 Yesterday 17:55 views 543
  



തിരുവനന്തപുരം ∙ ഒറ്റച്ചാട്ടത്തിനു ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കഴിഞ്ഞ ദിവസം കണ്ടത്. മരുന്നിനുപോലും ഒരാളെ ബാക്കിവയ്ക്കാതെയാണ് ബിജെപി കോൺഗ്രസ് അംഗങ്ങളെ എടുത്തതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

  • Also Read 4 അംഗങ്ങളുള്ള ബിജെപിക്ക് കോൺഗ്രസിന്റെ 8 അംഗങ്ങളുടെ പിന്തുണ ! മറ്റത്തൂരിൽ ‘ഓപറേഷൻ കമൽ’; പുറത്താക്കി ഡിസിസി   


2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലും കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിൽ കണ്ടത്. എൽഡിഎഫ് പ്രസിഡന്റ് വരുന്നത് തടയാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ബിജെപിക്കൊപ്പം പോയത്.

ഇരുട്ടിവെളുക്കുമ്പോൾ ഇപ്പോൾ കോൺഗ്രസിൽ നിൽക്കുന്നവരും ബിജെപി ആകാൻ മടിക്കില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസുകാർക്ക് മനസാക്ഷിക്കുത്തില്ല. സ്വയം വിൽക്കാനുള്ള കോൺഗ്രസിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്കു വളമിടുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം മുഖ്യമന്ത്രിയുടെ പരിഹാസത്തിനു മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. മറ്റന്നൂരിൽ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പ്രധാനമന്ത്രി പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രിയെന്നും വി.ഡി. സതീശൻ തിരിച്ചടിച്ചു. English Summary:
CM on Mattathur Defection: Congress BJP defection is a serious allegation raised by Kerala CM Pinarayi Vijayan, who stated the Congress is merely waiting for an opportunity to merge with the BJP. He pointed to recent events in Mattathur, Thrissur, as proof that Congress members would not hesitate to switch parties to gain power.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141380

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com