യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌ന് തിടുക്കമില്ലെങ്കിൽ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കും: പുട്ടിൻ

deltin33 2025-12-28 07:54:54 views 720
  



മോസ്കോ ∙ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് തിടുക്കമില്ലെന്നാണ് മനസിലാക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെങ്കിൽ \“പ്രത്യേക സൈനിക നടപടി\“യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌‌ച നടത്താനിരിക്കെയാണ് പുട്ടിന്റെ പ്രസ്താവന.  

  • Also Read യുക്രെയ്നു നേരെ റഷ്യയുടെ മിസൈൽ ആക്രമണം, 1 മരണം; ആക്രമണം ഇന്ന് ട്രംപ്– സെലെൻസ്കി ചർച്ച നടക്കാനിരിക്കെ   


അതേസമയം, യുക്രെയ്‌നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിന് \“സന്നദ്ധതയുള്ള ഒരു റഷ്യയെ\“ ആവശ്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. യുക്രെയ്‌നിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ‘നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനുള്ള സാഹചര്യങ്ങൾ നമുക്കുണ്ട്. എന്നാൽ അതിന് സന്നദ്ധതയുള്ള ഒരു റഷ്യയെ ആവശ്യമാണ്. കഴിഞ്ഞ രാത്രി നമ്മൾ കണ്ട കിരാതമായ പ്രവൃത്തി... നമ്മൾ യുക്രെയ്‌‌നൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു’ – കാർനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. English Summary:
If Ukraine is not in a hurry to end the war, Russia will achieve all its goals: Putin
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: francis kurkdjian baccarat rouge 540 Next threads: casino zeus link

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com