തായ്‍പേയ്∙ തയ്‍വാനിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തയ്‌വാന്റെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നു അധികൃതർ അറിയിച്ചു.
- Also Read ഭൂകമ്പം ഉണ്ടാകുന്നതിന് മുൻപ് ആകാശത്ത് അപൂർവ പ്രതിഭാസം; അമ്പരന്ന് ജപ്പാന്‍; എന്താണ് ആ രഹസ്യം?
തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. ബുധനാഴ്ചയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം, ഈ ആഴ്ച ദ്വീപിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങൾക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‍വാൻ. 2016-ൽ തെക്കൻ തയ്‌വാനിലുണ്ടായ ഒരു ഭൂകമ്പത്തിൽ നൂറിലധികം പേരാണു മരിച്ചത്. 1999-ൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. English Summary:
Taiwan earthquake: A powerful 7.0 magnitude quake has been recorded near the northeastern coastal city of Yilan, severely affecting buildings in the capital, Taipei. |