നഗരസഭാ ചെയർപഴ്സൻ തർക്കം: ഓഫിസ് നഷ്ടപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് പുതിയ ഓഫിസ് തയാറാകുന്നു

deltin33 2025-12-28 00:55:15 views 553
  



കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പിലെ നഗരസഭാ ചെയർപഴ്സൻ തർക്കത്തോെട ഓഫീസ് നഷ്ടപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് പുതിയ ഓഫീസാകുന്നു. കെഎസ്ആര്‍ടിസി സ്റ്റാൻഡിനു സമീപം ഓൾഡ് മൂവാറ്റുപുഴ റോഡിലുള്ള വീടാണു പുതിയ ഓഫീസിനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അത്യാവശ്യ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും പൂർത്തിയാക്കി വൈകാതെ തന്നെ ഓഫീസ് മാറുമെന്ന് കുന്നപ്പള്ളിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതേസമയം, നഗരസഭാ ചെയർപഴ്സൻ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കവും രമ്യതയിലെത്തിയെന്നാണു സൂചനകൾ.

  • Also Read ‘യാതൊരു ദയയും അർഹിക്കുന്നില്ല’; 11 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി തലയ്ക്കടിച്ച പ്രതിക്ക് 13 വർഷം കഠിനതടവ്   


നിലവിൽ എടുത്തിരിക്കുന്ന കെട്ടിടത്തിനു പുറമെ നിർമാണത്തിലുള്ള ബൈപാസ് റോഡിലുള്ള കെട്ടിടവുമാണ് ഓഫിസാക്കാനായി പരിഗണിച്ചത്. തുടർന്ന് എംഎൽഎ ഈ രണ്ടു കെട്ടിടങ്ങളും പരിശോധിച്ചതിനു ശേഷമാണ് ഓൾഡ് മൂവാറ്റുപുഴ റോഡിലുള്ള കെട്ടിടം ഓഫീസാക്കാൻ തീരുമാനിച്ചത്. നിലവിൽ ഒഴിയേണ്ടി വന്ന കെട്ടിടവും ഇപ്പോൾ എടുത്തിരിക്കുന്നതും കെഎസ്ആർടിസി സ്റ്റാൻഡിന്റെ രണ്ടു വശങ്ങളിലായാണു സ്ഥിതി ചെയ്യുന്നത്. ഉടൻ ഒഴിയേണ്ടെന്നും സൗകര്യാർഥം ഒഴിഞ്ഞാൽ മതിയെന്നും നിലവിലെ ഓഫീസ് കെട്ടിടത്തിന്റെ ഉടമ എംഎൽഎയുടെ ഓഫീസിനെ അറിയിച്ചതായും സൂചനയുണ്ട്.  

  • Also Read എട്ടിൽ ഒന്നില്‍പ്പോലും എൽഡിഎഫില്ല; പുത്തൻകുരിശിൽ കൈകോർത്ത് കോൺഗ്രസും ട്വന്റി 20യും   


നിലവിലെ എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ നഗരസഭാ ചെയർപഴ്സൻ ആക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് ഓഫിസ് നഷ്ടപ്പെട്ടു എന്നായിരുന്നു വാര്‍ത്തകൾ. എന്നാൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്ത വീടാണെന്നും ഡിസംബർ 25 വരെയാണു സമയം പറഞ്ഞിരുന്നതെന്നുമാണു കെട്ടിട ഉടമയുടെ വാദം. തുടർന്നു കെട്ടിടത്തിൽ വച്ചിരുന്ന എംഎൽഎ ബോർഡ് ഇളക്കി മാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നേരത്തേ ഇരിങ്ങോളിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫിസ് ഡിസംബർ ഏഴിനാണു നഗരസഭയിലെ 20ാം വാർഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള വീട്ടിലേക്കു മാറ്റിയത്. ഇതിനു രേഖാമൂലം കരാർ എഴുതിയിരുന്നില്ല. ഇതിനിടെ വീടിന്റെ ഉടമയുടെ ഭാര്യ യുഡിഎഫ് സ്ഥാനാർഥിയായി ഇവിടെ വിജയിച്ചു. ഇവർ ഉൾപ്പെടെ 3 പേർ ചെയർപഴ്സൻ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും കൗൺസിലർമാരുടെ അഭിപ്രായം തേടിയ ഡിസിസി കെ.എസ്.സംഗീതയെയാണ് ചെയർപഴ്സനായി തിരഞ്ഞെടുത്തത്. തുടർന്ന് എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു എന്നാണു പുറത്തുവന്ന വിവരം. English Summary:
Eldhose Kunnappilly Gets New MLA Office: Eldhose Kunnappilly\“s office is relocating near the KSRTC stand in Perumbavoor after a dispute over the municipal chairperson election.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

3910K

Credits

administrator

Credits
391489

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com