രണ്ടു സെക്കൻഡിൽ 700 കി.മീ വേഗം; റെയിൽപാളത്തിൽ മിന്നൽ സൃഷ്ടിക്കാൻ ചൈന; റെക്കോർഡ്

cy520520 2025-12-28 00:55:13 views 677
  



ബെയ്ജിങ് ∙ രണ്ടു സെക്കൻഡ് കൊണ്ട്, മണിക്കൂറിൽ 700 കിലോമീറ്റർ വേഗമാർജിക്കുന്ന ബുള്ളറ്റ് ‌ട്രെയിൻ അവതരിപ്പിച്ച് ചൈന ലോക റെക്കോർഡ് കുറിച്ചു. ചൈനയിലെ നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഈ അതിവേഗ മാഗ്‌ലേവ് (മാഗ്നറ്റിക് ലെവിറ്റേഷൻ) ട്രെയിൻ അവതരിപ്പിച്ചത്.  

  • Also Read ‘കൊച്ചിയിൽ ‘സ്റ്റോം’, എങ്ങും വൃത്തി മാത്രം, വെള്ളക്കെട്ടില്ല; 45 ദിവസത്തിനകം മോദി എത്തും, പദ്ധതി വരും’: മേയർമാർ പറയുന്നു: ‘ഐ ഹാവ് എ പ്ലാൻ’   


China shatters records again — the new maglev train hit an astonishing top speed of 800km/hr in 5.3 Seconds! Proving the world’s fastest land transport runs on Chinese innovation. Engineering precision, national pride, global leadership in motion. pic.twitter.com/QCDGe94VO4— PLA Military Updates (@PLA_MilitaryUpd) December 27, 2025


ഏകദേശം ഒരു ടൺ ഭാരമുള്ള ഒരു ‌ട്രെയിൻ ബോഗിയാണ് 400 മീറ്റർ നീളമുള്ള മാഗ്നറ്റിക് ലെവിറ്റേഷൻ ട്രാക്കിലൂടെ ഓ‌ടിച്ചത്. അത് 700 കിലോമീറ്റർ വേഗമാർജിച്ച ശേഷം സുരക്ഷിതമായി നിർത്തുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ സൂപ്പർകണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്‌ലേവ് ട്രെയിനാണ് ഇത്. ഗവേഷകർ പുറത്തുവിട്ട വിഡിയോയിൽ ഒരു മിന്നൽ പോലെ പോകുന്ന ട്രെയിൻ കാണാം.

  • Also Read തയ്‌വാനുമായി ആയുധ ഇടപാട്: യുഎസിനെ ഉപരോധം കൊണ്ട് പൂട്ടാൻ ചൈന; ആദ്യ പ്രഹരം പ്രതിരോധ കമ്പനികൾക്ക്   


ചക്രങ്ങളില്ലാതെ കാന്തിക ശക്തി ഉപയോഗിച്ച് പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിനാണ് മാഗ്‌ലേവ് ട്രെയിൻ. കാന്തിക ആകർഷണ–വികർഷണ ശക്തി കൊണ്ട് പാളത്തിനുമുകളിലൂടെ തെന്നിപ്പോകുകയാണ് ഇതു ചെയ്യുന്നത്. ഘർഷണം വളരെ കുറവായതിനാൽ വേഗം കൂടുതലായിരിക്കും.  
    

  • സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‌‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
      

         
    •   
         
    •   
        
       
  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ലോകത്ത് നിലവിലുള്ള ഇത്തരം ട്രെയിനുകളുടെ വേഗത്തിലെ റെക്കോർഡാണ് ചൈനയുടേത്. വിദൂര നഗരങ്ങൾക്കിടയിലെ യാത്രാസമയം ഏതാനും മിനിറ്റുകളിലേക്കു ചുരുക്കാൻ ഇതുവഴി കഴിയും. വൈദ്യുതകാന്തിക സംവിധാനം ഉപയോഗിക്കുന്നതിനാൽ ഇന്ധന ഉപഭോഗം കുറവായിരിക്കും. അതേസമയം, ഇതിന്റെ നിർമാണച്ചെലവു കൂടുതലായിരിക്കുമെന്നു വിദഗ്ധർ പറയുന്നു.

  • Also Read ചൈനയെ പൂട്ടാൻ ജപ്പാൻ; 4.9 ലക്ഷം കോടി രൂപയുടെ പ്രതിരോധ ബജറ്റ്: ഇനി ലക്ഷ്യം തിരിച്ചടി, ഇന്ത്യയ്ക്ക് നേട്ടമുണ്ടോ?   


ചൈനയിലെ ഷാങ്ഹായിലെ മാഗ്‌ലെവ് സർവീസ് പ്രസിദ്ധമാണ്. നഗരകേന്ദ്രത്തിൽനിന്ന് പുഡോങ് വിമാനത്താവളത്തിലേക്കുള്ള 30 കിലോമീറ്റർ നീളുന്ന ഈ സർവീസിന് 8 മിനിറ്റോളമാണ് സമയമെടുക്കുക. മണിക്കൂറിൽ 430 കി.മീയാണ് ഇതിന്റെ വേഗം. English Summary:
New maglev train china breaks speed record: China\“s new Maglev train has set a world record by achieving a blistering speed of 700 km/h on a test track.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138817

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com