പാലക്കാട്∙ ചിറ്റൂരിൽ അഞ്ചുവയസ്സുകാരനെ കാണാതായി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകൻ സുഹാനെയാണു കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം.
Also Read ‘പെണ്‍മക്കൾക്ക് നീതി ലഭിക്കണം’: ഉന്നാവ് കേസിൽ പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം
സഹോദരനുമായി പിണങ്ങി വീട്ടിൽനിന്നും കുട്ടി ഇറങ്ങിപ്പോയതാണെന്നാണു വിവരം. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. അഗ്നിരക്ഷാസേനയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ കുളത്തിലും കുട്ടിക്കായി പരിശോധന നടത്തുന്നുണ്ട്.
വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ഈ സമയത്ത് കുട്ടി ധരിച്ചിരുന്നത്. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയാണു സുഹാൻ. കുട്ടിയെ കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പർ. ചിറ്റൂർ പൊലീസ് സ്റ്റേഷൻ: 9188722338.
സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
MORE PREMIUM STORIES
English Summary:
Missing Child Reported in Chittoor: Missing child Suhan is the focus of the search efforts in Chittoor, Palakkad. The five-year-old boy went missing from his home around noon, prompting an immediate police investigation and community search.