ന്യൂഡൽഹി∙ ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ നീതി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം. സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‍വിയ ഹാലിത് എന്നിവരാണു പ്രതിഷേധിക്കുന്നത്. രാജ്യത്തെ പെൺമക്കൾക്കു നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അൽപ്പസമയം മുമ്പ് ഇവർ പ്രതിഷേധം ആരംഭിച്ചത്.
- Also Read ഓപ്പറേഷൻ സിന്ദൂർ മുതൽ എഐ കുതിപ്പ് വരെ; ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിയ വർഷം
‘‘സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകൻ ഉൾപ്പെട്ട പീഡനക്കേസിലെ അതിജീവിതയ്ക്കും നീതി കിട്ടണം’’ – പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 2017-ലാണു ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ബലാത്സംഗം ചെയ്തത്. കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുൽദീപ് സിങ് നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്.
- Also Read \“ഞങ്ങൾക്ക് നീതി വേണം, കൊല്ലപ്പെടുമെന്ന് ഭയം\“; രാഹുൽ ഗാന്ധിയെ കണ്ട് ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടി
ഡൽഹിയിൽ തന്നെ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പോകുകയോ അവരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്യരുത് തുടങ്ങിയ കർശന ഉപാധികളോടെയാണു കുൽദീപിന് കോടതി ജാമ്യം അനുവദിച്ചത്. അതിനിടെ, ഡൽഹി ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡൽഹിയിൽ കയ്യേറ്റത്തിനിരയായെന്ന വാർത്തയും പുറത്തുവന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതോടെ ഓടുന്ന ബസിൽനിന്ന് തന്നെ സിആർപിഎഫ് ഉദ്യോഗസ്ഥർ തള്ളിയിട്ടെന്നായിരുന്നു അതിജീവിതയുടെ മാതാവ് ആരോപിച്ചത്.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
English Summary:
Unnao Rape Case Protest: The Unnao case protest reflects public demand for justice after a controversial court decision. Following the Delhi High Court\“s decision to suspend the life sentence of Kuldeep Singh Sengar, protests erupted in front of Parliament. |