തിരുവനന്തപുരം ∙ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പും കടന്ന് നിയമസഭാ പോരാട്ടത്തിന്റെ ചൂടിലേക്കാണ് മൂന്നു മുന്നണികളും പോയവര്‍ഷം പിന്നിട്ടെത്തുന്നത്. തിരഞ്ഞെടുപ്പു വിജയങ്ങളുടെ കണക്കെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും നേട്ടമുണ്ടായപ്പോള്‍ എല്‍ഡിഎഫിന് കൈയിലിരുന്ന നിയമസഭാ സീറ്റും നിരവധി തദ്ദേശ വാര്‍ഡുകളും നഷ്ടമാകുന്ന സാഹചര്യമാണ് 2025ല്‍ ഉണ്ടായത്. തദ്ദേശത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിൽ ചരിത്രവിജയം നേടാൻ കഴിഞ്ഞെങ്കിലും സംസ്ഥാനത്താകെ വോട്ടുവിഹിതം കുറഞ്ഞത് ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായി. കോണ്‍ഗ്രസും ബിജെപിയും പുതിയ നേതൃനിരയുടെ കരുത്തിലാണ് തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കു കടക്കുന്നത്.
- Also Read ‘കൊച്ചിയിൽ ‘സ്റ്റോം’, എങ്ങും വൃത്തി മാത്രം, വെള്ളക്കെട്ടില്ല; 45 ദിവസത്തിനകം മോദി എത്തും, പദ്ധതി വരും’: മേയർമാർ പറയുന്നു: ‘ഐ ഹാവ് എ പ്ലാൻ’
യുഡിഎഫ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ വര്‍ഷം തുടങ്ങിയ യുഡിഎഫിന് പിന്നീടുയര്‍ന്ന പല പ്രശ്‌നങ്ങളുടെയും പേരില്‍ അതേ ആവേശം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും വര്‍ഷാവസാനം നടന്ന തദ്ദേശതിരഞ്ഞെടുപ്പിലെ മിന്നും വിജയം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. 2025 ജൂണില്‍ നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കൈയിലിരുന്ന സീറ്റ് പിടിച്ചെടുക്കാന്‍ യുഡിഎഫിനു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനെ പരാജയപ്പെടുത്തിയത്. സണ്ണി ജോസഫ് എംഎല്‍എ കെപിസിസി പ്രസിഡന്റും അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുക്കപ്പെട്ടത് 2025 മേയിലാണ്. പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയോഗിച്ചതോടെ കോണ്‍ഗ്രസിനു പുതുനേതൃനിരയെത്തി. കൈപ്പിടിയിൽ: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മഴ പെയ്തപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഷാഫി പറമ്പിൽ എംപി, പി.കെ.ഫിറോസ്, സന്ദീപ് വാരിയർ തുടങ്ങിയവർ സമീപം. ചിത്രം: ഫഹദ് മുനീർ / മനോരമ
നിലമ്പൂര്‍ വിജയത്തിന്റെ തിളക്കത്തിനു മങ്ങലേല്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എല്‍എല്‍എയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതികളാണ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസും യുഡിഎഫും നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി. കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും വലിയ അഭിപ്രായഭിന്നതകള്‍ക്കിടയാക്കിയ വിവാദം ഒടുവില്‍ രാഹുലിനെ പുറത്താക്കിയാണ് പരിഹരിക്കപ്പെട്ടത്. വിവാദങ്ങള്‍ അവസാനിപ്പിച്ച് സ്ഥാനാര്‍ഥികളെ ആദ്യം തന്നെ പ്രഖ്യാപിച്ച് യുഡിഎഫ് അച്ചടക്കത്തോടെ പ്രവര്‍ത്തനരംഗത്തെത്തിയപ്പോള്‍ വോട്ടര്‍മാര്‍ പിന്തുണയുമായി എത്തിയെന്നതാണ് തദ്ദേശതിരഞ്ഞെടുപ്പു ഫലം വെളിവാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ. (ചിത്രം: മനോരമ)
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും നിരവധി വാര്‍ഡുകള്‍ ഉള്‍പ്പെടെ തിരിച്ചുപിടിച്ച് മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം പുതുവര്‍ഷത്തിലേക്കു കടക്കുന്നത്. എല്‍ഡിഎഫിനൊപ്പമായിരുന്ന പി.വി.അന്‍വറിനെയും എന്‍ഡിഎയ്‌ക്കൊപ്പമായിരുന്ന സി.കെ.ജാനുവിനെയും അസോഷ്യേറ്റ് അംഗങ്ങളായി ഒപ്പമെത്തിക്കാന്‍ കഴിഞ്ഞതും നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫിനു രാഷ്ട്രീയ മേല്‍ക്കെ നൽകുന്നു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെ മുന്‍കൂട്ടി നടത്തി പ്രചാരണ രംഗത്തേക്കു കടക്കാനാണ് യുഡിഎഫ് തീരുമാനം. എന്നാല്‍ തദ്ദേശഅധ്യക്ഷപദത്തെ ചൊല്ലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ നേതൃത്വത്തിനു തലവേദനയായിട്ടുണ്ട്. കാസർകോട് പ്രസ് ക്ലബ്ബിന്റെ ‘തദ്ദേശകം’ പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു. കെപിസിസി സെക്രട്ടറി കെ.നീലകണ്ഠൻ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ എന്നിവർ സമീപം. ചിത്രം: മനോരമ
എല്‍ഡിഎഫ്
ശബരിമല സ്വര്‍ണക്കവര്‍ച്ച, പിഎം ശ്രീ, തൊഴില്‍കോഡ്, ബ്രൂവറി, ഇ.ഡി സമന്‍സ് വിവാദങ്ങള്‍, ആശ സമരം, നിലമ്പൂര്‍, തദ്ദേശ പരാജയങ്ങള്‍, സിപിഎം-സിപിഐ പോര് ഉള്‍പ്പെടെ എല്‍ഡിഎഫിന് സുഖകരമായ രാഷ്ട്രീയവര്‍ഷമല്ല കടന്നുപോകുന്നത്. തുച്ഛമായ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ ഫെബ്രുവരിയില്‍ ആരംഭിച്ച സമരം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫും സിപിഎമ്മും സര്‍ക്കാരും കടുത്ത വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തുന്നതായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്ന പി.വി.അന്‍വര്‍ രൂക്ഷവിമര്‍ശനങ്ങളുമായി എംഎല്‍എ സ്ഥാനം രാജിവച്ചൊഴിഞ്ഞപ്പോള്‍ കളമൊരുങ്ങിയ നിലമ്പൂര്‍ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിനു സീറ്റ് നഷ്ടമായത്. തുടര്‍ന്നിങ്ങോട്ടു വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് മറ്റു മുന്നണികളെ നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സ്ത്രീ സുരക്ഷാ സഹായം ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ. Image Credit: Facebook/Smart Creations
എന്നാല്‍ പിഎം ശ്രീ, തൊഴില്‍ കോഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഎം സ്വീകരിച്ച നിലപാടും കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തിയതും എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു. പല വിഷയങ്ങളിലും പ്രതിപക്ഷത്തേക്കാള്‍ വലിയ എതിര്‍പ്പ് സര്‍ക്കാരിനു നേരിടേണ്ടിവന്നത് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയില്‍നിന്നാണ്. ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ അമിതമായി വഴങ്ങുന്നുവെന്ന പ്രചാരണത്തിന് പിഎം ശ്രീയും തൊഴില്‍ കോഡും അടിവരയിട്ടു. മുഖ്യമന്ത്രിക്കും മകനും ഇ.ഡി സമന്‍സ് അയച്ചുവെന്നതുള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളും മുന്നണിക്കു വെല്ലുവിളിയായി. പരമ്പരാഗത വോട്ട് ബാങ്കില്‍നിന്നു ബിജെപിയിലേക്കുള്ള ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച ആഗോള അയ്യപ്പ സംഗമം മുതല്‍ തൊട്ടതെല്ലാം പിഴച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ അഴിക്കുള്ളിലായതും ഇടതുമുന്നണിക്കു തിരിച്ചടിയായി. പ്രതീകാത്മക ചിത്രം (Photo : Special Arrangement)
ഭരണവിരുദ്ധവികാരവും ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതികളെ സംരക്ഷിച്ചുവെന്ന ആരോപണവും ഫലപ്രദമായി പ്രതിരോധിക്കാൻ മുന്നണിക്കു കഴിഞ്ഞില്ല എന്ന വിലയിരുത്തലോടെ നിയമസഭാ തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കെത്തുമ്പോൾ തദ്ദേശതോല്‍വിയുമായി ബന്ധപ്പെട്ട് ഇടതുപാര്‍ട്ടികള്‍ക്കുള്ളില്‍ അസ്വാരസ്യം പുകയുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്തി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം ഇത്തവണ ഉണ്ടാകാതിരുന്നതും മുന്നണിക്കു തിരിച്ചടിയായി. തദ്ദേശതിരഞ്ഞെടുപ്പ് തോല്‍വിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുത്തന്‍ തന്ത്രങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുക്കുകയാണ് ഇടതുമുന്നണി. ബിനോയ് വിശ്വം, പിണറായി വിജയൻ (ചിത്രം: മനോരമ)
എന്‍ഡിഎ
ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതിന്റെ ആവേശവുമായാണ് 2025 പടിയിറങ്ങുമ്പോള്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്കു കടക്കുന്നത്. അപ്രതീക്ഷിതമായി 2025 മാര്‍ച്ചിലാണ് രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന ബിജെപിയുടെ തലപ്പത്തെത്തിയത്. പരമ്പരാഗത നിലപാടുകളില്‍നിന്നു വ്യതിചലിച്ച്, വികസിത കേരളം എന്ന മുദ്രാവാക്യം മുഴക്കിയാണ് തുടര്‍ന്നിങ്ങോട്ടുള്ള എന്‍ഡിഎയുടെ നീക്കങ്ങള്‍. ജൂലൈയില്‍ ഛത്തിസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മുന്നണിക്കുള്ളില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ബജെപിയുടെ ന്യൂനപക്ഷവേട്ട എന്ന തരത്തില്‍ മറ്റു മുന്നണികള്‍ പ്രചാരണം നടത്തിയതോടെ രാജീവ് ചന്ദ്രശേഖറും അനൂപ് ആന്റണിയും ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ദിവസങ്ങളോളം ഛത്തിസ്ഗഡില്‍ തങ്ങിയാണ് പ്രശ്‌നത്തിനു പരിഹാരം കണ്ടത്. കോർപറേഷനിൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ആർ.ശ്രീലേഖ അടക്കമുള്ള ബിജെപി അംഗങ്ങൾ.
മുന്നണി എന്ന നിലയില്‍ വലിയ തോതിലുള്ള അഭിപ്രായഭിന്നതകളാണ് എന്‍ഡിഎയില്‍ പുകയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സി.കെ.ജാനു എന്‍ഡിഎ വിട്ട് യുഡിഎഫിനൊപ്പം പോയി. വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള കേരള കാമരാജ് കോണ്‍ഗ്രസ് വിട്ടു, വിട്ടില്ല എന്ന ഘട്ടത്തില്‍ തിരികെ എത്തിയെങ്കിലും മുന്നണിക്കുള്ളിലെ ബിജെപിയുടെ ഏകാധിപത്യത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത് കെട്ടുറപ്പിനെ ബാധിക്കുന്നതായി. തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും സംസ്ഥാനത്താകെ 14.76 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്കു കിട്ടിയത്. 2020 തദ്ദേശതിരഞ്ഞെടുപ്പില്‍ 15.02 ശതമാനം വോട്ടും 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനത്തോളം വോട്ടും ലഭിച്ചിരുന്ന സ്ഥാനത്താണിത്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മത്സരിച്ച സീറ്റുകളില്‍ ബിജെപി വോട്ടുകള്‍ അവര്‍ക്കു ലഭിച്ചില്ലെന്ന വ്യാപകമായ പരാതി മുന്നണിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം കോർപറേഷനിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ച ബിജെപി സ്ഥാനാർഥി ബി. ഷൈലജയുടെ വിജയം വോട്ടെണ്ണൽ കേന്ദ്രമായ തേവള്ളി ഗവ. മോഡൽ ബോയ്സ് ഹൈ സ്കൂളിനു മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകർ.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കുട്ടികളുടെ ക്രിസ്മസ് കാരള്‍ സംഘത്തിനു നേരെ ഉണ്ടായ ആക്രമണവും വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികളുടെ രാഷ്ട്രീയചായ്‌വും എന്‍ഡിഎയ്‌ക്കെതിരായ പ്രചാരണവിഷയം ആയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രതീതി അവസാനിപ്പിക്കാന്‍ എന്‍ഡിഎ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് നേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി. സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖർ ∙ചിത്രം മനോജ് ചേമഞ്ചേരി English Summary:
Reflections 2025: For the three political fronts in Kerala, namely the LDF, UDF, and NDA, 2025 was a year of both achievements and setbacks. This article is about the developments in Kerala\“s political scene. |