തയ്‌വാനുമായി ആയുധ ഇടപാട്: യുഎസിനെ ഉപരോധം കൊണ്ട് പൂട്ടാൻ ചൈന; ആദ്യ പ്രഹരം പ്രതിരോധ കമ്പനികൾക്ക്

Chikheang Yesterday 15:58 views 667
  



ബെയ്ജിങ് ∙ തയ്‌വാന് വൻ‍തോതിൽ ആയുധം വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഉപരോധ ആയുധം കൊണ്ടു നേരിടാൻ ചൈന. ഇതിന്റെ ഭാഗമായി ഒട്ടേറെ യുഎസ് പ്രതിരോധ കമ്പനികൾക്കുമേൽ ചൈന ഉപരോധം പ്രഖ്യാപിച്ചു. തയ്‌വാനിലേക്ക് ആയുധമെത്തിക്കുന്ന 20 അമേരിക്കൻ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം 10 മുതിർന്ന എക്സിക്യൂട്ടീവുകൾക്കും ഉപരോധം ബാധകമാണ്. ഉപരോധം ഉടൻ പ്രാബല്യത്തിൽവരും.

  • Also Read ഇന്ത്യൻ ട്രാവൽ വ്ലോഗറെ ചൈനയിൽ തടഞ്ഞുവച്ചു; വിട്ടയച്ചത് 15 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം   


തയ്‌വാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഉറച്ച മറുപടി ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവും, തയ്‌വാനു ആയുധങ്ങൾ വിൽക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ആ തെറ്റിനുള്ള വില നൽകേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് തയ്‌വാന് അത്യാധുനിക ആയുധങ്ങൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചത്.

  • Also Read ഗാൽവനിലെ സമാധാനം ചൈനയുടെ തട്ടിപ്പ് വിദ്യ; ഗുരുതര ആരോപണവുമായി യുഎസ്, തിരിച്ചടിച്ച് ചൈന   


ഉദ്ദേശം 1,000 കോടി ഡോളറിന്റെ ആയുധ ഇടപാടിനാണ് അമേരിക്കൻ ഭരണകൂടം സമ്മതം നൽകിയത്. മിസൈലുകൾ, അത്യാധുനിക പീരങ്കി തോക്കുകൾ, ഡ്രോണുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ തുടങ്ങിയവ ഇവയിൽ പെടുന്നു. കഴിഞ്ഞ മാസം തയ്‌വാൻ പാസാക്കിയ ബജറ്റിൽ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ തുക വകയിരുത്തിയിരുന്നു 390 കോടി ഡോളറാണ് ഇതിനായി മാറ്റിവച്ചത്.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉപരോധം നേരിടുന്ന കമ്പനികൾക്ക് ചൈനയിൽ ഏതെങ്കിലും ആസ്തികളുണ്ടെങ്കിൽ അതിൻമേലുള്ള ഇടപാടുകൾ മരവിപ്പിക്കും. ഒപ്പം ഇവയുമായി ചൈനീസ് കമ്പനികൾ സഹകരിക്കുന്നതും വിലക്കും.
  English Summary:
China sanctions US companies after a deal of huge amount of arms with Taiwan: The Chinese government has imposed sanctions on several US defense companies for their involvement in arms sales to Taiwan, escalating tensions between the two nations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143163

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com