കൊച്ചി ∙ അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ പേരിൽ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം സത്യപ്രതിജ്ഞ നടത്തിയ വിഷയം ഹൈക്കോടതിയിൽ. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തങ്ങളുടെ തുടർ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, നാളെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിനു തടസമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
Also Read പാലായിൽ ഇനി ജെൻ സീ ഭരണം; ദിയ പുളിക്കക്കണ്ടം ചെയർപഴ്സൻ, കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്ത്
യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തിയ വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാർഡിൽനിന്നു വിജയിച്ച കോൺഗ്രസ് അംഗം സുനിൽ ചവിട്ടുപാടം ഉമ്മൻ ചാണ്ടിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇത് കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 15ാം വാർഡിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം സി.കണ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ നിർദേശം. നിയമലംഘനം നടത്തിയതിനാൽ പഞ്ചായത്ത് അംഗമായി തുടരാൻ സുനിലിന് അർഹതയില്ലെന്നും നാളെ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
Also Read ആറു കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഡി. മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു: ഇന്നത്തെ പ്രധാന വാർത്തകൾ
ഹര്‍ജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി മൂന്നാഴ്ചയ്ക്കുള്ളിൽ എതിർകക്ഷികൾ വാദം പൂർത്തിയാക്കാൻ നിർദേശിച്ച് കേസ് ജനുവരി 23ലേക്ക് മാറ്റി. അതേസമയം, നാളത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുനിലിനെ പങ്കെടുക്കാൻ അനുവദിക്കരുതെന്ന ആവശ്യം കോടതി അനുവദിച്ചില്ല.
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
30 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് വടക്കഞ്ചേരി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും 9 സീറ്റുകൾ വീതമാണ് ലഭിച്ചത്. മൂന്ന് സീറ്റ് ബിജെപി നേടിയപ്പോൾ ഒരു സ്വതന്ത്രനും വിജയിച്ചു. സ്വതന്ത്രന്റെ പിൻതുണയോടെ ഇക്കുറി യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോഴാണ് സത്യപ്രതിജ്ഞാ വിഷയം കോടതിയിലെത്തുന്നത്. English Summary:
High Court Intervention in Vadakkencherry Panchayat Election: oath controversy in the name of Oommen Chandy has reached the High Court. The High Court has stated that the Vadakkencherry Panchayat election will be subject to their further orders but allows the election to proceed as scheduled.