തൃശൂർ∙ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ഡിസിസി പ്രസിഡന്റിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കോർപറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ് തുറന്നടിച്ചതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരുന്നു.
- Also Read ‘പണപ്പെട്ടി ഇല്ലാത്തതിനാൽ മേയറാക്കിയില്ല’: അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി
മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയായിരുന്നു കൗൺസിലറുടെ ആരോപണം. തൃശൂരിൽ യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുൻപാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു.
- Also Read വി.വി.രാജേഷ് തിരുവനന്തപുരം മേയർ; കൊല്ലത്ത് എ.കെ.ഹഫീസ്, ആദ്യമായി യുഡിഎഫിന് ഭരണം
വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. മേയർ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോൾ ജില്ലയിലെ മുതിർന്ന നേതാവിനെ കണ്ടു. അപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ആദ്യത്തെ ഒരു വർഷം നൽകിയാൽ മതിയെന്ന് ഡിസിസി നേതൃത്വത്തിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം lali.james.37 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്) English Summary:
Thrissur Mayor Election Controversy: Thrissur Mayor election controversy leads to Congress councilor Lali James suspension. |