ചെയർപഴ്സൻ തിരഞ്ഞെടുപ്പിലെ കലഹം; എൽദോസ് കുന്നപ്പിള്ളിക്ക് എംഎൽഎ ഓഫിസ് നഷ്ടപ്പെട്ടു

deltin33 Yesterday 15:57 views 362
  



കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഓഫിസ് നഷ്ടപ്പെട്ടു. ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുടെ ഭാര്യയെ നഗരസഭാ ചെയർപഴ്സൻ ആക്കാത്തതിനെ തുടർന്ന് എംഎൽഎ ഓഫിസ് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. എന്നാൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്ത വീടാണെന്നും ഡിസംബർ 25 വരെയാണ് സമയം പറഞ്ഞിരുന്നതെന്നുമാണ് കെട്ടിട ഉടമ പറയുന്നത്. അതേസമയം, എംഎൽഎ ഓഫിസായി പ്രവർത്തിക്കാൻ തന്നെ എടുത്ത വീടായിരുന്നു എന്ന് കുന്നപ്പിള്ളിയോട് അടുപ്പമുള്ളവരും പറയുന്നു.  

  • Also Read ഇടതിന്റെ ഏക കോർപറേഷനിൽ ഒ.സദാശിവൻ മേയർ; തിരഞ്ഞെടുപ്പിൽ 2 എൽഡിഎഫ് വോട്ട് അസാധു   


നേരത്തെ ഇരിങ്ങോളിൽ പ്രവർത്തിച്ചിരുന്ന കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫിസ് ഡിസംബർ ഏഴിനാണ് പെരുമ്പാവൂർ നഗരസഭയിലെ 20ാം വാർഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള വീട്ടിലേക്ക് മാറ്റുന്നത്. എംഎൽഎ ഓഫിസ് മാറുന്ന കാര്യം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ രേഖാമൂലം കരാർ എഴുതിയിരുന്നില്ല. ഇതിനിടെ വീടിന്റെ ഉടമയുടെ ഭാര്യ യുഡിഎഫ് സ്ഥാനാർഥിയായി ഇവിടെ വിജയിച്ചു. ഇവർ ഉൾപ്പെടെ 3 പേർ ചെയർപഴ്സൻ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും കൗൺസിലർമാരുടെ അഭിപ്രായം തേടിയ ഡിസിസി, കെ.എസ്.സംഗീതയെയാണ് ചെയർപഴ്സനായി തിരഞ്ഞെടുത്തത്.  

  • Also Read പാലായിൽ ഇനി ജെൻ സീ ഭരണം; ദിയ പുളിക്കക്കണ്ടം ചെയർപഴ്സൻ, കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്ത്   


ഇതിനു പിന്നാലെ കെട്ടിട ഉടമ എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഇന്നു രാവിലെ ഓഫിസ് ജീവനക്കാർ എത്തിയപ്പോൾ ബോർഡ് ഇളക്കി മാറ്റിയതായും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടു. ഓഫിസ് ഒഴിയാൻ ഉടമ വീണ്ടും ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇതിനടുത്തായി എംഎൽഎ ഓഫിസിനായി മറ്റൊരു സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണ് ജീവനക്കാർ.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Perumbavoor MLA Eldhose Kunnapally lost his office after the local body elections: The dispute involves disagreements over the selection of the municipal chairperson and the subsequent demand to vacate the premises.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com