നെടുങ്കണ്ടം (ഇടുക്കി)∙ പൊന്നാംകാണി - ഭോജൻപാറയിൽ മധ്യവയസ്കനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കോവൈ സ്വദേശിയും ഭോജൻപാറയിൽ സ്ഥിരതാമസക്കാരനുമായ മുരുകേശനാണ് (55) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ മുരുകേശൻ താമസിക്കുന്ന വീട്ടിലാണ് സംഭവം.
- Also Read 20കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മനംനൊന്ത് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കി
ഇയാളുടെ വീടിന് സമീപം താമസിക്കുന്ന ജ്യേഷ്ഠ സഹോദര പുത്രന്മാരായ ഭുവനേശ്വർ, വിഗ്നേശ്വർ എന്നിവർ ചേർന്നാണ് മുരുകേശനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. English Summary:
Man Found Murdered in Idukki: A 55-year-old man, Murukesan, was found murdered, and his nephews are suspected to be the perpetrators due to a financial dispute. |