കണ്ണൂർ∙ കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷൻ പോക്സോ കേസിൽ പ്രതിയായിരുന്നു.
- Also Read 5 പേരെ കൊലപ്പെടുത്തിയ അഫാൻ, പക ഒടുങ്ങാത്ത ചെന്താമര, നോവായി ഷഹബാസ്; 2025ൽ കേരളം കണ്ട ക്രൂരതകൾ
കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).
പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടൽ മാറും മുൻപാണ് ജില്ലയിൽ വീണ്ടും കൂട്ട മരണം. രാമന്തളി സെന്ററിൽ വടക്കുമ്പാട് റോഡിൽ കൊയിത്തട്ട താഴത്തെവീട്ടിൽ കലാധരൻ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് ഡിസംബർ 22ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയും കലാധരനും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങൾ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. കുടുംബപ്രശ്നങ്ങളായിരുന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Tragic incident in Neerveli, Kannur, where three members of a family were found dead: The incident involved a young man and his grandmother and great-aunt. |
|