വഡോദര∙ പ്രണയബന്ധം എതിർക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്ത പിതാവിനെ കാമുകനെ വിളിച്ചുവരുത്തി കൊല്ലിച്ച് പതിനേഴുകാരി. ഗുജറാത്തിലെ വഡോദരയിലെ പാദ്ര ഗ്രാമത്തിലാണു സംഭവം. ഡിസംബർ 18 ന് രാത്രി, ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി, മാതാപിതാക്കളെ മയക്കിക്കിടത്തി കൃത്യം നടപ്പിലാക്കുന്നതിനായി കാമുകൻ രഞ്ജിത്ത് വഗേലയെ പെൺകുട്ടി വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഷാനാ ചൗദയെ നിരവധി തവണ രഞ്ജിത്ത് കുത്തി. ഭർത്താവ് കൊല്ലപ്പെടുമ്പോൾ ഭാര്യ ഇയാളുടെ സമീപം മയങ്ങിക്കിടക്കുകയായിരുന്നു. അതേസമയം പിതാവിനെ കാമുകൻ കുത്തിക്കൊല്ലുന്ന ദൃശ്യം പെൺകുട്ടി മുറിയുടെ ജനൽ വഴി നോക്കിനിന്നു.
- Also Read ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തി, മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 3 പേർ പിടിയിൽ
ഇതിനു മുമ്പും മൂന്നുതവണ പെൺകുട്ടി പിതാവിനെ കൊലചെയ്യാനായി ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘‘ഭാര്യയെയും മകളെയും മുറിയിൽ പൂട്ടിയിട്ടാണു ഷാനാ ചൗദ രത്രിയിൽ ഉറങ്ങിയിരുന്നത്. പെൺകുട്ടിയുടെ പ്രണയബന്ധത്തെ ഇയാൾ വളരെ ശക്തമായി എതിർത്തിരുന്നു. മൂത്ത മകളും ഷാനാ ചൗദയുടെ ഇഷ്ടത്തിന് വിപരീതമായി പ്രണയവിവാഹമാണ് ചെയ്തിരുന്നത്. പ്രണയബന്ധത്തെ പിതാവ് എതിർത്തോടെ വെള്ളത്തിൽ ഉറക്കഗുളിക കലർത്തി രണ്ടുതവണ മാതാപിതാക്കളെ ഉറക്കികിടത്താൻ പെൺകുട്ടി ശ്രമിച്ചിരുന്നു. എന്നാൽ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയതോടെ മാതാവ് ഇത് കുടിക്കാൻ വിസമ്മതിച്ചു. രണ്ടുതവണയും ശ്രമം പരാജയപ്പെട്ടതോടെ ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയെങ്കിലും അതും വിജയിച്ചില്ല. പിന്നാലെ ഡിസംബർ 18ന് രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകുകയും കാമുകനെ പെൺകുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു’’ – വഡോദര എസ്പി സുശീൽ അഗർവാൾ പറഞ്ഞു.
- Also Read മുൻ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അധ്യാപകൻ വെടിയേറ്റു മരിച്ച നിലയിൽ; പ്രണയം സംശയിച്ച് കൊലപാതകമെന്ന് കുടുംബം
ഷാനാ ചൗദയുടെ മരണത്തിൽ പെൺകുട്ടിയുടെ കാമുകൻ രഞ്ജിത്തിനെതിരെ ആദ്യം സംശയം ഉന്നയിച്ചത് ഷാനായുടെ സഹോദരൻ മോട്ടിയായിരുന്നു. ജൂലൈയിൽ പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടിയതായും പിന്നാലെ ഷാനാ പൊലീസിൽ പരാതി നൽകിയതായും മോട്ടി പൊലീസിനോട് വെളിപ്പെടുത്തി. ആ സംഭവത്തിൽ ഷാനാ ചൗദയുടെ പരാതിയിൽ രഞ്ജിത്ത് വഗേലയെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
- മമ്മൂട്ടിക്ക് നിർബന്ധപൂർവം വാങ്ങിക്കൊടുത്ത റോൾ; ചുരുട്ടിപ്പിടിച്ച 50 രൂപയുമായി മോഹൻലാൽ; ശ്രീനി മലയാളത്തിനു സമ്മാനിച്ച സൂപ്പർസ്റ്റാറുകൾ!
- മലയാളിയുടെ ‘മനസ്സുനോക്കിയന്ത്രം’: തിലകനും മോഹന്‍ലാലും ഉർവശിയുമെല്ലാം ആ വാക്കുകൾ പറഞ്ഞപ്പോൾ, ശ്രീനിവാസനായിരിക്കില്ലേ ഉള്ളിൽ കരഞ്ഞത്...
- ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
MORE PREMIUM STORIES
English Summary:
Teenager Conspires with Boyfriend to Murder Father in Vadodara: The father, who strongly opposed her love affair, was murdered by the boyfriend after the girl drugged her parents. |